എം.ജി.എസ്. നാരായണൻ അനുസ്മരണം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനും കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം മുൻ മേധാവിയും ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ മുൻ ചെയർമാനുമായ ഡോ. എം.ജി.എസ്. നാരായണൻ അനുസ്മരണം നാളെ (തിങ്കൾ) വൈകീട്ട് തിരുവനന്തപുരം പ്രസ് ക്ലബിലെ എസ്. എസ്. റാം ഹാളിൽ നടക്കും.

കേരള ചരിത്ര കോൺഗ്രസും ചേറ്റൂർ ശങ്കരൻനായർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണത്തിൽ എം.ജി.എസിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും വിദ്യാർഥികളും പങ്കെടുക്കും. കെ. ജയകുമാർ, ഡോ. രാജൻ ഗുരുക്കൾ, ഡോ. ജി. ഗോപകുമാർ, ഡോ. ടി.പി. ശങ്കരൻകുട്ടി നായർ, എം. ജി. ശശിഭൂഷൺ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

കേരള ചരിത്ര കോൺഗ്രസ് പ്രസിഡണ്ട് പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിക്കും. ചേറ്റൂർ ശങ്കരൻനായർ ഫൗണ്ടേഷൻ സെക്രട്ടറി പ്രഫ. എസ്. രാജശേഖരൻ നായർ സ്വാഗതവും ഡോ. റോബിൻസൺ ജോസ് നന്ദിയും പറയും.

Tags:    
News Summary - M.G.S. Narayanan memorial tomorrow in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.