എം.ജി ഷോയിൽ നിങ്ങൾക്കും താരമാകാം

കോഴിക്കോട്: എം.ജി. ശ്രീകുമാറിന്റെ സംഗീത യാത്രയുടെ നാൽപത് വർഷങ്ങൾ ആഘോഷമാക്കാൻ മാധ്യമം ഒരുക്കുന്ന ‘മധുമയമായ് പാടാം’ മ്യൂസിക്കൽ നൈറ്റിൽ താരമാകാൻ നിങ്ങൾക്കും അവസരമൊരുങ്ങുന്നു. ഡിസംബർ 28ന് കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ആഘോഷം.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ’MG songs Sing n Win’ മത്സരത്തിലൂടെ നിങ്ങൾക്കും പരിപാടിയുടെ ഭാഗമാകാം. എം.ജി. ശ്രീകുമാർ പാടിയ പാട്ടിന്റെ നാലു വരികൾ പാടിയതിനുശേഷം എന്തുകൊണ്ട് നിങ്ങൾ എം.ജിയെ ഇഷ്ടപ്പെടുന്നുവെന്ന് ചുരുങ്ങിയ വാക്കുകളിൽ പറയുന്ന വിഡിയോ വാട്സ്ആപ് ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മധുമയമായ് പാടാം’ ​പരിപാടിയുടെ വേദിയിൽ സംബന്ധിക്കാൻ അവസരം ലഭിക്കും.

ഒപ്പം ആകർഷകമായ സമ്മാനങ്ങളും ഗായകരെ കാത്തിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പാട്ടുകൾ മാധ്യമം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കും. വാട്സ്ആപ് നമ്പർ: 96450 07172.

Tags:    
News Summary - MG Show in calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.