എം.ഇ.എസ് 'മിനി വേൾഡ് കപ്പ്' ഫുട്ബാൾ ഡിസംബർ ഏഴ് മുതൽ

പെരിന്തൽമണ്ണ: ലോകകപ്പിന്‍റെ ആവേശത്തിനിടെ പെരിന്തൽമണ്ണയിൽ 'മിനി വേൾഡ് കപ്പ്'. പെരിന്തൽമണ്ണ മെഡിക്കൽ കോളജും യൂത്ത് വിങ് സംസ്ഥാന, ജില്ലാ കമ്മറ്റികളും ചേർന്നാണ് കേരള എം.ഇ.എസ് ഇന്‍റർ കോളജ് മിനി വേൾഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് ഒരുക്കുന്നത്. ഡിസംബർ 7,8 തീയതികളിലാണ് മത്സരം. ഏഴിന് വൈകീട്ട് നാലിന് പെരിന്തൽമണ്ണ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ എം.ഇ.എസ് സംസ്ഥാന അധ്യക്ഷൻ ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം നിർവഹിക്കും.  "സേ നോ ടു ഡ്രഗ്സ്" എന്ന ഹാഷ് ടാഗിൽ വേൾ കപ്പ് ജഴ്സികൾ അണിഞ്ഞാകും വിവിധ കോളജുകൾ അണിനിരക്കുക.  

Tags:    
News Summary - m.e.s mini world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.