കൊച്ചി: മെമ്മറി കാർഡിലെ അനധികൃത പരിശോധനയിൽ ജഡ്ജി ഹണി എം. വർഗീസ് നടത്തിയ വസ്തുത അന്വേഷണ റിപ്പോർട്ടിലെ സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതക്ക് നൽകരുതെന്ന് നടൻ ദിവലീപ്. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈകോടതിയിൽ ഹരജി നൽകി. തീർപ്പാക്കിയ ഒരു കേസിലാണ് അതിജീവിതക്ക് മൊഴി പകർപ്പ് നൽകാൻ സിങിൾ ബെഞ്ച് ഉത്തരവിട്ടതെന്ന് അദ്ദേഹം ഹരജിയിൽ ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് നിയമവിരുദ്ധം എന്നാണ് ദിലീപിന്റെ വാദം.
ഹൈകോടതി നിർദേശപ്രകാരമാണ് ജില്ലാ ജഡ്ജിയുടെ വസ്തുത അന്വേഷണ റിപ്പോർട്ട് നേരത്തെ അതിജീവിത നൽകിയത്. എന്നാൽ റിപ്പോർട്ടിലെ സാക്ഷി മൊഴികളുടെ പകർപ്പ് നൽകിയിരുന്നില്ല. ഇതിനെതിരെ അതിജീവിത വീണ്ടും ഹൈകോടതി സമീപിക്കുകയും മൊഴികളുടെ പകർപ്പ് നൽകാൻ കോടതി നിർദേശിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ദിലീപ് ഹൈകോടതിയിൽ ഹരജി നൽകിയത്. ദിലീപ് നൽകിയ ഹർജി അവധിക്കാല ബഞ്ച് നാളെ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.