ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടും -മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ഥാടന മുന്നൊരുക്കവും ഏകോപനവും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്​ട്രതലത്തില്‍ തീര്‍ഥാടകരെത്തുന്ന കേന്ദ്രമാണിത്. ദേശീയ തീര്‍ഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സഹായകമാകുമെന്ന് യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നതിനാലാണ് പ്രമേയമായി ഇക്കാര്യം ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. 

ശബരിമല തീര്‍ഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. തീർഥാടകർ തിരിച്ചറിയൽ കാർഡ്​ കരുതണം. പ്ലാസ്​റ്റിക് രഹിത ശബരിമല പദ്ധതി തുടരാന്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരു​െടയും സഹകരണം വേണം. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കണം. ഇത്​ ആചാരത്തി​​െൻറ ഭാഗമല്ല, എന്നുമാത്രമല്ല ൈഹകോടതി നിരോധിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുമുടിക്കെട്ടുകളിലും പ്ലാസ്​റ്റിക് ഒഴിവാക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്ന്​ മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ പറഞ്ഞു. 

തമിഴ്‌നാട് മന്ത്രിമാരായ ഡി. ജയകുമാര്‍, സെവ്വൂര്‍ എസ്. രാമചന്ദ്രൻ, പുതുച്ചേരി സാമൂഹിക ക്ഷേമ മന്ത്രി എം. കന്തസാമി, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്​ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബോര്‍ഡ്​ അംഗം കെ. രാഘവന്‍, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോ-ഓഡിനേഷന്‍) വി.എസ്. സെന്തില്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം കമീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, തമിഴ്‌നാട് അഡീ. ചീഫ് സെക്രട്ടറി ഡോ. നിരഞ്ജന്‍ മാര്‍ഡി, പ്രിന്‍സിപ്പല്‍ സെക്രട്ടറി അപൂര്‍വ വര്‍മ, ദേവസ്വം കമീഷണര്‍ ആര്‍. ജയ, ജോയൻറ്​ കമീഷണര്‍ അന്‍പുമണി, തെലങ്കാന സെക്രട്ടറി എന്‍. ശിവശങ്കര്‍, കര്‍ണാടക സംസ്ഥാന എമര്‍ജന്‍സി കോ-ഓഡിനേറ്റര്‍ കെ.കെ. പ്രദീപ് എന്നിവര്‍ പ​െങ്കട​ുത്തു. 

​നടപടികളിൽ പ്രധാനപ്പെട്ടവ​

  • മലകയറുന്ന പാതയും സ്വാമി അയ്യപ്പന്‍ റോഡും വീതി കൂട്ടി
  • തിരക്കൊഴിവാക്കാന്‍ പ്രസാദം കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ച​ു
  • തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ദര്‍ശനസമയവും വര്‍ധിപ്പിച്ച​ു
  • പൊലീസ്, മറ്റു സേനകള്‍ എന്നിവയുടെ വിന്യാസത്തിലൂടെ സുരക്ഷ നടപടി ഉറപ്പാക്കി
  • ആരോഗ്യസേവന സൗകര്യം മെച്ചപ്പെടുത്തി
  • ഹൃ​ദയസംബന്ധ ചികിത്സകള്‍ക്ക് വിദഗ്ധരുടെ സേവനം 
  • വിവിധ വകുപ്പുകളു​െടയും ഏജന്‍സികളുടെയും ഏകോപനത്തിനും നടപടി
  • ജല മലിനീകരണം ഒഴിവാക്കാന്‍ സ്വീവേജ് ട്രീറ്റ്‌മ​െൻറ്​ പ്ലാൻറ്​ 
  • സന്നിധാനത്തെ വിശ്രമകേന്ദ്രങ്ങളുടെ നവീകരണത്തിന്​ നടപടി
  • ജ. സിരിജഗ​​െൻറ നേതൃത്വത്തിൽ ഉന്നതാധികാര സമിതി 
  • 300 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ 
  • കുടിവെള്ള ലഭ്യതക്കായി മലകയറുന്ന പാതയിലും പമ്പയിലും സന്നിധാനത്തും ആര്‍.ഒ പ്ലാൻറുകൾ
  • അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സന്നിധാനത്തും കാനനപാതകളിലും സൗകര്യം 
Tags:    
News Summary - meeting for sabarimala season -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.