തിരുവനന്തപുരം: മെഡിക്കൽ- ഡെൻറൽ പ്രവേശനത്തിന് സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് വൈകിയാൽ അഖിലേന്ത്യ ക്വോട്ട പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് കുരുക്കാകും. 24ന് രണ്ടാം അലോട്ട്മെൻറ് നടത്താനാണ് തീരുമാനം. എന്നാൽ, അഖിലേന്ത്യ ക്വോട്ടയിൽ രണ്ടാം അലോട്ട്മെൻറിൽ പ്രവേശനം നേടാനുള്ള സമയം 22ന് അവസാനിക്കും. അഖിലേന്ത്യ ക്വോട്ടയിൽ രണ്ടാം അലോട്ട്മെൻറിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പിന്നീട് മറ്റൊരിടത്ത് അലോട്ട്മെൻറ് ലഭിച്ചാലും സീറ്റ് ഉപേക്ഷിച്ച് പോകാനാകില്ല.
ഇതോടെ സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറിൽ ഉൾപ്പെട്ടാൽപോലും കുട്ടികൾക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയാകും. അഖിലേന്ത്യ ക്വോട്ടയിൽ ഒന്നാം അലോട്ട്മെൻറ് പ്രകാരം പ്രവേശനം നേടിയവർക്ക് സംസ്ഥാന അലോട്ട്മെൻറ് ലഭിക്കുേമ്പാൾ മടങ്ങാൻ അവസരമുണ്ടായിരുന്നു. എന്നാൽ, രണ്ടാം അലോട്ട്മെൻറ് ഘട്ടത്തിൽ ഇത് അനുവദിക്കില്ല. പ്രവേശനം നേടിയവർക്ക് പിന്നീട് മറ്റൊരു കൗൺസലിങ്ങിലും പെങ്കടുക്കാൻ അനുമതിയില്ല.
അഖിലേന്ത്യ ക്വോട്ടയിലെ രണ്ടാം അലോട്ട്മെൻറിലെ അവസാന പ്രവേശന തീയതിയായ 22ന് മുമ്പ് സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചാൽ ഇൗ പ്രതിസന്ധി ഒഴിവാക്കാനാകുമെന്ന് വിദ്യാർഥികളും രക്ഷാകർത്താക്കളും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന അലോട്ട്മെൻറ് പട്ടികയിൽ ഉൾപ്പെട്ടാൽ ഇവർക്ക് അഖിേലന്ത്യ ക്വോട്ടയിലെ സീറ്റ് ഉപേക്ഷിക്കാം. അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശനം നേടി മടങ്ങാനാകാത്ത സാഹചര്യം വന്നാൽ റാങ്കിൽ ഇവർക്ക് പിറകിൽ നിൽക്കുന്നവരായിരിക്കും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഒഴിവ് വരുന്ന സീറ്റുകളിലടക്കം പ്രവേശനം നേടുക. ഇത് ഫലത്തിൽ മെറിറ്റ് അട്ടിമറി കൂടിയാകും.
22ന് മുമ്പുതന്നെ സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചാൽ അഖിലേന്ത്യ ക്വോട്ട സീറ്റ് വേണ്ടാത്തവർക്ക് അത് ഉപേക്ഷിച്ച് സംസ്ഥാനത്തെ കോളജുകളിൽ പ്രവേശനം ഉറപ്പാക്കാം. രണ്ടാം അലോട്ട്മെൻറിൽ ഉൾെപ്പട്ടവർ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ 10000 രൂപ പിഴയൊടുക്കി പിന്മാറാനുള്ള അവസരം അഖിലേന്ത്യ ക്വോട്ടയിൽ ഉണ്ട്. എന്നാൽ, പ്രവേശനം നേടിക്കഴിഞ്ഞാൽ സീറ്റ് ഉപേക്ഷിക്കാൻ അനുവാദമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.