കൊച്ചി: ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട എല്ലാ പരാതികളിലും ഡോക്ടർമാർക്കെതിരെ കേസെടുക്കുന്നത് അനുചിതമെന്ന് ഹൈകോടതി.തികഞ്ഞ അവഗണനയും അലക്ഷ്യമായ പ്രവൃത്തിയും ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ ക്രിമിനൽ നടപടികൾ സ്വീകരിക്കാവൂ. നിരാശയിലും വിഷമാവസ്ഥയിലുമുള്ള രോഗികളുടെ ബന്ധുക്കൾ ഉന്നയിക്കുന്ന പരാതിയിൽ അധികൃതർ ചാഞ്ചാടരുതെന്നും ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി.
വൃക്കരോഗിയായ യുവാവിന്റെ മരണത്തിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസും മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികളും റദ്ദാക്കിയാണ് ഉത്തരവ്.രോഗികളുടെ ജീവൻ രക്ഷിക്കാൻ എല്ലാ മാർഗങ്ങളും ഡോക്ടർമാർ സ്വീകരിക്കാറുണ്ട്.
രോഗിയോട് അവഗണന കാട്ടിയെന്ന പരാതികളിലെല്ലാം കേസെടുത്താൽ ഡോക്ടർമാർ സ്വന്തം സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുന്ന സ്ഥിതിയുണ്ടാകും.ഗുരുതരാവസ്ഥയിലുള്ള രോഗികളെ വിധിക്കു വിട്ടുകൊടുക്കാനുള്ള പ്രവണതയാകും ഫലമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.