എം.ടി രമേശിന് പങ്കില്ല; പ്രാദേശിക നേതാക്കൾ കോഴ വാങ്ങിയെന്ന് അന്വേഷണ കമ്മിഷൻ

തൃശൂർ: സ്വകാര്യ മെഡിക്കൽ കോളജിന് അനുമതി നൽകാൻ തിരുവനന്തപുരത്തെ പ്രാദേശിക ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയിട്ടുണ്ടെന്ന് പാർട്ടി അന്വേഷണ കമ്മിഷൻ. കോഴ വിവാദം അന്വേഷിച്ച സംസ്ഥാന സെക്രട്ടറി എ.കെ. നസീറാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 

പ്രാദേശിക നേതാക്കളുടെ മൊഴിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിന്‍റെ പേര് പരാമർശിച്ചിട്ടുണ്ട്. എന്നാൽ, റിപ്പോർട്ടിൽ രമേശിന്‍റെ പേരില്ല. കോഴ ആരോപണത്തിൽ രമേശ് അടക്കമുള്ള നേതാക്കൾക്ക് പങ്കില്ലെന്നും നസീർ വ്യക്തമാക്കി. 

താൻ അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെട്ട റിപ്പോർട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് മാത്രമെ കൈമാറിയിട്ടുള്ളൂ. റിപ്പോർട്ട് ചോർന്നതിനെ കുറിച്ചു അന്വേഷിക്കണം. പറയാത്ത കാര്യങ്ങൾ റിപ്പോർട്ടിൽ ചേർത്തു എന്നത് തെറ്റായ ആരോപണമാണെന്നും നസീർ ആവശ്യപ്പെട്ടു. 

Tags:    
News Summary - medical college scam: bjp leader ak nazeer rejected the involvement of mt ramesh -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.