കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി കെ. ​അ​രു​ൺ ന​ട​ക്കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ​പ്പോ​ൾ

രാഷ്ട്രീയ സമ്മർദത്തിൽ പൊലീസ് കാഴ്ചക്കാരായി; വഴിമുട്ടിയതോടെ പ്രതികളുടെ കീഴടങ്ങൽ

കോഴിക്കോട്: പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിക്കുന്ന തരത്തിൽ മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെയും മാധ്യമ പ്രവർത്തകനെയും ആക്രമിച്ച ഡി.വൈ.എഫ്.ഐക്കാരെ പൊലീസ് അറസ്റ്റുചെയ്യാതിരുന്നത് രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി.

സംസ്ഥാന നേതാവായ കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആക്രമണം അഴിച്ചുവിട്ട് അഴിഞ്ഞാടിയപ്പോൾ മൂക്കിന് താഴെയുള്ള പൊലീസ് കാഴ്ചക്കാരാവുന്നതാണ് ആദ്യം കണ്ടത്. മർദനമേറ്റ സുരക്ഷ ജീവനക്കാർ പരാതി നൽകിയെങ്കിലും മെഡിക്കൽ കോളജ് പൊലീസ് ആദ്യം രജിസ്റ്റർ ചെയ്തത് ആക്രമണം നടത്തിയവരുടെ നേതൃത്വത്തിൽ നൽകിയ പരാതിയിലെ കേസാണ്.

നേതാവിന്റെ ഭാര്യയോട് സുരക്ഷ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഇവരുടെ പരാതി. ഭരിക്കുന്ന പാർട്ടിയുടെ യുവജന സംഘടനയുടെ ആക്രമണത്തിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനമുയരുകയും ആക്രമണത്തിന്റെ പൂർണ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് സുരക്ഷ ജീവനക്കാരുടെയും മാധ്യമ പ്രവർത്തകന്‍റെയും പരാതിയിൽ പൊലീസ് കേസെടുത്ത്.

ആദ്യഘട്ടത്തിൽ ദുർബല വകുപ്പുകൾ മാത്രമാണ് ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ പൊലീസ് ചുമത്തിയത് എന്നും പരാതിയുണ്ടായിരുന്നു.

ആക്രമണം സംസ്ഥാന തലത്തിൽതന്നെ ചർച്ചയായതോടെ പൊലീസ്, പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ വൈ.എം.സി.എ റോഡിനടുത്തുള്ളതായാണ് കാണിച്ചത്.

ഇതോടെ സി.പി.എം, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ഓഫിസുകളിലൊന്നിൽ പ്രതികളുണ്ടെന്ന് സൂചന ലഭിച്ചെങ്കിലും ഓഫിസിൽ കയറാൻ പൊലീസ് ധൈര്യം കാണിച്ചില്ല.

ഇതിനിടെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നും അത് കോടതി പരിഗണിക്കുംവരെ അറസ്റ്റുണ്ടാവരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഭരണ നേതൃത്വത്തിന്റെ നിർദേശം വന്നതായാണ് വിവരം.

പിന്നാലെ പൊലീസ് അന്വേഷണം വീണ്ടും അയഞ്ഞു. പ്രതികളുടെ വീട്ടിൽ നടന്ന പരിശോധനയെല്ലാം പേരിനുമാത്രമായിരുന്നു. നഗരത്തിൽ തന്നെയായിരുന്നു ഇത്രയും കാലം പ്രതികൾ കഴിഞ്ഞിരുന്നത്. മുൻകൂർ ജാമ്യ ഹരജി തള്ളിയതിനുപിന്നാലെ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി. നിഖിൽ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.സി. ഷൈജു, ടൗൺ ബ്ലോക്ക് സെക്രട്ടറി ആർ. ഷാജി എന്നിവർക്കൊപ്പമെത്തിയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

പ്രതികളുടെ കീഴടങ്ങലിൽ നേതാക്കൾ ഒപ്പം വന്നതും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും അക്രമത്തിൽ അപലപിക്കുകപോലും ചെയ്യാത്തതും ഇവർക്ക് ബന്ധപ്പെട്ടവരുടെ പൂർണ ഒത്താശയും സംരക്ഷണവും ലഭിച്ചതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

ഡി.വൈ.എഫ്.ഐ നേതാക്കളുടെ കീഴടങ്ങലിലും പൊലീസ് ഒത്താശ ​

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ളു​ടെ കീ​ഴ​ട​ങ്ങ​ൽ പോ​ലും പൊ​ലീ​സ് ഒ​ത്താ​ശ​യി​ൽ. ചൊ​വ്വാ​ഴ്ച ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ഒ​ന്നാം​പ്ര​തി കെ. ​അ​രു​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മു​ൻ​കൂ​ർ​ജാ​മ്യം ത​ള്ളി​യ​ത്​ പൊ​ലീ​സ് അ​റി​ഞ്ഞി​ട്ടു​പോ​ലും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ശ്ര​മ​മു​ണ്ടാ​യി​ല്ല. 11.10ഓ​ടെ​യാ​ണ് ജാ​മ്യം ത​ള്ളി​യ വി​ധി​വ​ന്ന​ത്. ഇ​തോ​ടെ പാ​ർ​ട്ടി നേ​തൃ​ത്വം ത​ന്നെ പ്ര​തി​ക​ൾ ഉ​ട​ൻ കീ​ഴ​ട​ങ്ങു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നി​ട്ടും പൊ​ലീ​സ് കാ​ഴ്ച​ക്കാ​രാ​വു​ന്ന​താ​ണ് ക​ണ്ട​ത്.

പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങു​മെ​ന്ന സൂ​ച​ന കി​ട്ടി​യ​തോ​​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ന​ട​ക്കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും ഇ​വി​ടെ കീ​ഴ​ട​ങ്ങു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പൊ​ലീ​സു​കാ​രു​​​ടെ മ​റു​പ​ടി.

കൃ​ത്യം 2.45ന് ​പ്ര​തി​ക​ൾ വെ​ള്ള ഇ​ന്നോ​വ കാ​റി​ൽ ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി. 2.48 ആ​യ​പ്പോ​ഴേ​ക്കും ​ഇ​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്‍പെ​ക്ട​ർ ബെ​ന്നി ബാ​ലു ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ലെ​ത്തി.

ഇ​ദ്ദേ​ഹം ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ലു​ള്ള​പ്പോ​ൾ പോ​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങു​ന്ന​തി​​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്.

ഈ ​വി​ധം പ്ര​തി​ക​ളു​​ടെ കീ​ഴ​ട​ങ്ങ​ൽ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​തി​രി​ക്കാ​ൻ വ​ലി​യ മു​ന്നൊ​രു​ക്ക​മാ​ണു​ണ്ടാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ചൊ​വ്വാ​ഴ്ച യൂ​ത്ത് ലീ​ഗ് പ്ര​തി​​ഷേ​ധ​ത്തി​ന് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​തി​ക​ളു​ടെ കീ​ഴ​ട​ങ്ങ​ൽ ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​ത്.

കേ​സി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ​ചെ​യ്യു​മ്പോ​ൾ മു​ത​ൽ കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ, ​സൈ​ബ​ർ സെ​ല്ലി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ ​ന​ഗ​ര​ത്തി​ലു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്, ​മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി എ​ന്നി​വ​യെ​ല്ലാ​മാ​ണ് അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​ൻ വ​ലി​യ ശ്ര​മ​ങ്ങ​ളു​ണ്ടാ​യ കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

Tags:    
News Summary - medical college attack accused Surrendered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.