സുമയ്യ
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുരുങ്ങിയ കേസിൽ പരാതിക്കാരി കാട്ടാക്കട കിള്ളി സ്വദേശി സുമയ്യ മെഡിക്കൽ ബോർഡിന് മുമ്പാകെ ഹാജരായി. വയർ പുറത്തെടുക്കാത്തതാണ് ഉചിതമെന്ന് മെഡിക്കൽ ബോർഡ് സുമയ്യയെ അറിയിച്ചെങ്കിലും ഒരു ശ്രമം നടത്താനുള്ള തയാറെടുപ്പിലാണ് ഡോക്ടർമാർ.
ഇതിനായി ഒക്ടോബർ 10ന് ആൻജിയോഗ്രാം രീതിയിൽ പരിശോധന നടത്തും. ഒമ്പതിന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിൽ അഡ്മിറ്റാകാൻ സുമയ്യയോട് മെഡിക്കൽ ബോർഡ് ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ സുമയ്യ അന്തിമ ഉറപ്പ് നൽകിയിട്ടില്ല. ബന്ധുക്കളോട് കൂടിയാലോചിച്ച് തീരുമാനം അറിയിക്കാമെന്നാണ് അവർ മറുപടി നൽകിയത്.
വിഷയത്തിൽ ഡോക്ടർക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചെങ്കിലും അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സുമയ്യ പറയുന്നു. നഷ്ടപരിഹാരവും സർക്കാർ ജോലിയും ലഭിക്കണമെന്നാണ് അവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.