ഹാദിയ എന്തു പറയുമെന്ന അങ്കലാപ്പിലാണ് ദേശീയ വനിതാ കമീഷൻ -ജോസഫൈൻ

കൊച്ചി: ഈ മാസം 27ന് സുപ്രീംകോടതിയിൽ ഹാജരാകാനിരിക്കെ ഹാദിയ എന്തു പറയുമെന്ന അങ്കലാപ്പിലാണ് ദേശീയ വനിതാ കമീഷനെന്ന് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. അതു കൊണ്ടാണ് അധ്യക്ഷ രേഖാ ശർമ ധൃതിപിടിച്ച് ഹാദിയയുടെ വീട് സന്ദർശിച്ചത്. കഴിഞ്ഞ മൂന്നു മാസമായിട്ട് ഹാദിയയെ കാണാൻ ദേശീയ വനിതാ കമീഷൻ ശ്രമിച്ചിട്ടില്ല. ഇപ്പോൾ ഹാദിയയുടെ വീട് സന്ദർശിച്ചതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കേണ്ടി വരുമെന്നും ജോസഫൈൻ ചൂണ്ടിക്കാട്ടി. 

ഹാദിയ താമസിക്കുന്ന വൈക്കത്തെ വീടിനും സമീപ പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. കൂടാതെ വീട്ടിൽ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ഹാദിയ ആണ് തന്‍റെ നിലപാട് സുപ്രീംകോടതിയിൽ അറിയിക്കേണ്ടത്. അതിനായി കാത്തിരിക്കുകയാണ്. ഹാദിയ സന്ദർശിക്കാൻ ഈ മാസം 27 വരെ സംസ്ഥാന വനിതാ കമീഷന് സമയമുണ്ടെന്നും ജോസഫൈൻ പറഞ്ഞു. കൊച്ചിയിൽ വനിതാ കമീഷൻ സംഘടിപ്പിച്ച സംസ്ഥാന അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫൈൻ. 

Tags:    
News Summary - MC Josephine Attack to National Women Commission in Hadiya Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.