ഭാര്യക്ക്​ ജോലി സംഘടിപ്പിക്കാൻ സമുദായ സംവരണവും; എം.ബി.രാജേഷിനെ പഞ്ഞിക്കിട്ട്​ ട്രോളന്മാർ

സി.​പി.​എം മു​ൻ എം.​പി എം.ബി രാജേഷിനെ ​പഞ്ഞിക്കിട്ട്​ ട്രോളന്മാർ. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ രാജേഷിന്‍റെ ഭാര്യ അനധികൃതമായി നിയമനം നേടിയെന്ന വാർത്ത പുറത്തുവന്നതോടെയാണ്​ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞത്​. രാജേഷിന്‍റെ ഭാര്യ മുസ്​ലിം സമുദായ സംവരണത്തിലൂടെയാണ്​ ജോലിയിൽ കയറിയതെന്ന വിവിരംകൂടി പുറത്തുവന്നതോടെ കടുത്ത പരിഹാസമാണ്​ സോഷ്യൽമീഡിയയിൽ നിറയുന്നത്​.


'കുട്ടിയെ സ്‌കൂളിൽ ചേർത്തുമ്പോൾ ജാതി കോളത്തിൽ 'ജാതിയില്ല' എന്ന് എഴുതി വിപ്ലവം സൃഷ്‌ടിച്ച സഖാവിനു ഭാര്യക്ക് ജോലി നേടാൻ മുസ്ലിം സംവരണം വേണം. അധികാരം ഉപയോഗിച്ചും, രാഷ്ട്രീയ പ്രചരണം നടത്തിയും സാമുദായിക സംവരണമെന്ന പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശം ഇല്ലാതാക്കുക മാത്രമല്ല അതെ അവകാശത്തിന്‍റെ ആനുകൂല്യം പറ്റി അർഹരായവരുടെ അവകാശം അധികാര സ്വാധീനം ഉപയോഗിച്ച് കൊണ്ട് അപഹരിക്കുക കൂടി ചെയ്യുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കുന്നില്ല. കാരണം നിങ്ങൾക്ക് അതിനു കഴിയും' എന്നാണ്​ വാർത്തയുടെ അടിയിൽ വന്ന കമന്‍റുകളിലൊന്ന്​.​


ജാതിയില്ല എന്ന്​ മകളുടെ സ്​കൂൾ പ്രവേശന സമയത്ത്​ രാജേഷ്​ എഴുതിയെന്ന വാർത്തയും ചിലർ കുത്തിപ്പൊക്കിയിട്ടുണ്ട്​. 'വർഗീയത വേണ്ട തൊഴിൽ മതി, പക്ഷെ ആർക്ക്? എന്‍റെ ഭാര്യക്ക് എം ബി രാജേഷ്' എന്നാണ്​ ഒരാൾ ട്രോളുകൾക്കടിയിൽ കുറിച്ചിരിക്കുന്നത്​. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 55ല​ധി​കം അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് ച​ട്ട​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി​യും കോ​ട​തി ഉ​ത്ത​ര​വ്​ ലം​ഘി​ച്ചും നി​യ​മ​ന​ം നടത്തിയെന്നാണ്​ ആരോപണം ഉയർന്നിരിക്കുന്നത്​. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​മാ​ണ് റാ​ങ്ക് ലി​സ്​​റ്റ് അം​ഗീ​ക​രി​ക്കാ​നും അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.


ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച് നി​യ​മ​ന​കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഭാ​ഗ​മ​ട​ക്കം സ​ർ​വ​ക​ലാ​ശാ​ല പൂ​ർ​ണ​മാ​യും അ​ട​ച്ച​പ്പോ​ഴും ക​ഴി​ഞ്ഞ മാ​സം 22ന്​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​ഭി​മു​ഖ​വും സി​ൻ​ഡി​ക്കേ​റ്റ് ഉ​പ​സ​മി​തി യോ​ഗ​വും ന​ട​ന്നി​രു​ന്നു. സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ന​ട​ന്ന ദി​വ​സം രാ​ത്രി വൈ​കി​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഫോ​ണി​ലൂ​ടെ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി. ഇ​വ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ​യാ​ണ് ക്ര​മ​ക്കേ​ട്​ പു​റം​ലോ​കം അ​റി​യു​ന്ന​ത്.


ഏ​റെ​നാ​ള​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​വും മ​റ്റ്​ യോ​ഗ്യ​ത​ക​ളു​മു​ള്ള​തെ​ന്ന്​ അ​ഭി​മു​ഖ സ​മി​തി​ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി റാ​ങ്ക്​​ലി​സ്​​റ്റി​ൽ വ​ള​രെ പി​റ​കി​ലു​ള്ള സി.​പി.​എം മു​ൻ എം.​പി എം.ബി രാജേഷിന്‍റെ ഭാ​ര്യ നിനിത​ക്ക്​ നി​യ​മ​നം ന​ൽ​കി​യെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ക്കു​ന്നു. 2019 സെ​പ്റ്റം​ബ​ർ 26നാ​ണ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ ആ​ദ്യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി​യ​ത്.


സം​വ​ര​ണ​ക്ര​മം തെ​റ്റി​ച്ച​താ​യി കോ​ട​തി​യി​ൽ പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ 30ന്​ ​പു​ന​ർ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ര​ണ്ട്​ വി​ജ്ഞാ​പ​ന​ത്തി​ലും സം​വ​ര​ണ​ക്ര​മ​വും വി​വി​ധ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ര​ണ്ടാം വി​ജ്ഞാ​പ​ന​ത്തി​ലെ മാ​റ്റ​ങ്ങ​ൾ സി​ൻ​ഡി​ക്കേ​റ്റി​െൻറ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് വൈ​സ് ചാ​ൻ​സ​ല​ർ അം​ഗീ​ക​രി​ച്ച​ത്.

അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ തോ​ന്നി​യ​ പോ​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്ക് മാ​റ്റി​യും പ്ര​ഫ​സ​ർ, അ​സോ. പ്ര​ഫ​സ​ർ എ​ന്നി​വ അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചു​മാ​ണ്​ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റാ​റ്റ്യൂ​ട്ടി​ന് വി​രു​ദ്ധ​മാ​യി യു.​ജി.​സി നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചും സം​വ​ര​ണ ത​ത്ത്വ​ങ്ങ​ൾ അ​ട്ടി​മ​റി​ച്ചും ന​ട​ത്തു​ന്ന നി​യ​മ​ന​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.