Posted On
date_range Updated On
date_range മാത്യു കുഴൽനാടന് 32.13 കോടിയുടെ സ്വത്ത്
മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർഥി മാത്യു കുഴൽനാടന് 32.13 കോടിയുടെ സ്വത്ത്. ഭാര്യ എൽസ കാതറിൻ ജോർജിന് 95.2 ലക്ഷത്തിെൻറ സ്വത്തുണ്ട്. മകൻ ആർഡൻ എബ്രഹാം മാത്യുവിന് 6.7 ലക്ഷം രൂപയുടെ എൽ.ഐ.സി. പരിരക്ഷയുണ്ട്.
25 ലക്ഷമാണ് ആകെ ബാധ്യത. കുഴൽനാടന് 11,66,152 രൂപയും ഭാര്യക്ക് 6,63,226 രൂപയും ആണ് പണമായുള്ളത്.
കുഴൽനാടന് ദുബൈ കരിയർ ഹൗസ് കമ്യൂണിക്കേഷനിൽ ഒമ്പത് കോടിയുടെയും കെ.എം.എൻ.പി ലോ ഫേമിെൻറ ഡൽഹി, കൊച്ചി, ഗുവാഹതി, ബംഗളൂരു ഓഫിസുകളിലായി 10.33 കോടിയുെടയും ബോണ്ട്, ഓഹരി സമ്പാദ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.