സി.എം.ആർ.എലിനായി ഖനന നിയമത്തിൽ ഇളവ് വരുത്താൻ ലോബി സമ്മർദം ചെലുത്തിയെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: സി.എം.ആർ.എല്ലിന്‍റെ ഖനനം നടത്താൻ വേണ്ടി നിയമത്തിൽ ഇളവ് വരുത്താൻ ഒരു ലോബി സമ്മർദം ചെലുത്തിയെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. കേന്ദ്ര സർക്കാറിന് മുമ്പിലാണ് ലോബി സമ്മർദം ചെലുത്തിയത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ താൽപര്യം എന്തായിരുന്നുവെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

സ്വകാര്യ മേഖലയിലെ കരിമണൽ ഖനനം മരവിപ്പിക്കാൻ കേന്ദ്രം 2019ൽ പുറപ്പെടുവിച്ച ഉത്തരവ് അഞ്ച് വർഷം കൂടി നീട്ടിയതിൽ ദുരൂഹതയുണ്ട്. എന്നാൽ, 2023 ഡിസംബറിലാണ് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. വ്യവസായ മന്ത്രി പി. രാജീവ് സി.എം.ആർ.എലിന് വേണ്ടിയാണ് വാദിക്കുന്നത്. ഇതുവരെ ചർച്ച ചെയ്ത കാര്യങ്ങളിൽ ഇപ്പോൾ കൂടുതൽ വ്യക്തത വന്നുവെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി.

ഇന്നലെ മന്ത്രി പി. രാജീവ് പറഞ്ഞ വാദങ്ങളെയും കുഴൽനാടൻ ഖണ്ഡിച്ചു. സുപ്രീംകോടതി വിധി ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് ഉയർത്തി പിടിക്കുന്നതാണ്. സുപ്രീംകോടതി വിധി പ്രകാരം പ്രത്യേക നോട്ടീസ് പുറപ്പെടുവിച്ച് ഖനനം ചെയ്യുന്ന ഭൂമി സംസ്ഥാന സർക്കാറിന് ഏറ്റെടുക്കാമായിരുന്നു. എന്നാൽ, എന്തു കൊണ്ട് സർക്കാർ ഏറ്റെടുത്തില്ലെന്ന് കുഴൽനാടൻ ചോദിച്ചു. 

Tags:    
News Summary - Mathew Kuzhalnadan says a lobby pressurized CMRL to relax mining laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.