മുഖംമൂടിധാരികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

വടശ്ശേരിക്കര: അത്തിക്കയം കണ്ണമ്പള്ളിയില്‍ കുട്ടികളെ മുഖംമൂടിധാരികള്‍ തട്ടികൊണ്ടുപോകാന്‍ ശ്രമമെന്ന് ആരോപണം. വീട്ടില്‍ ആളില്ലാത്ത സമയം നോക്കി എത്തിയ മുഖംമൂടിധാരികള്‍ കത്തികാട്ടി കുട്ടികളെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.

അലറിവിളിച്ച് കുട്ടികള്‍ സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതോടെ മുഖംമൂടിധാരികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു.

വീട്ടുകാര്‍ പത്തും നാലും വയസ്സുള്ള കുട്ടികളെ വീട്ടിലാക്കിയ ശേഷം പള്ളിയില്‍ പോയിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുനാട് പൊലീസ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണ്.

കറുത്ത വസ്ത്രമണിഞ്ഞെത്തിയ ആക്രമി മുഖംമൂടിയും കൈയുറയും ധരിക്കുകയും കൈയില്‍ കത്തി കരുതിയിരുന്നതായും കുട്ടികള്‍ പറഞ്ഞു. സംഭവം പുറത്തായതോടെ ജനങ്ങള്‍ കനത്ത ജാഗ്രതയിലാണ്.

Tags:    
News Summary - Masked men try to kidnap children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.