മാസപ്പടി: കേസെടുക്കുന്നതിൽ നിയമോപ​ദേശവും തീരുമാനവും വൈകും

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ മാ​സ​പ്പ​ടി വി​ഷ​യ​ത്തി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന ഇ.​ഡി. ആ​വ​ശ്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്​ വൈ​കും. ഇ​തു​സം​ബ​ന്​​ധി​ച്ച്​ സ​ർ​ക്കാ​ർ അ​ഡ്വ​ക്കേ​റ്റ്​ ജ​ന​റ​ലി​നോ​ട്​ നി​യ​മോ​പ​​ദേ​ശം തേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ത്​ ല​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ പി​ടി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. സ​ർ​ക്കാ​റി​ന്​ തി​രി​ച്ച​ടി​യു​ണ്ടാ​കാ​ത്ത നി​ല​യി​ൽ എ​ല്ലാ​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു​ള്ള നി​യ​മോ​പ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​ണ്​ എ.​ജി​യോ​ട്​ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​കും അ​ഡ്വ​ക്കേ​റ്റ്​ ജ​ന​റ​ൽ ഈ ​വി​ഷ​യ​ത്തി​ൽ നി​യ​മോ​പ​ദേ​ശം ന​ൽ​കു​ക. അ​ടു​ത്ത​യാ​ഴ്ച​യേ നി​യ​മോ​പ​ദേ​ശം കൈ​മാ​റു​ക​യു​ള്ളൂ​വെ​ന്നാ​ണ്​ വി​വ​രം. നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചാ​ലും എ​ല്ലാ​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മാ​കും കേ​സെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ സ​ർ​ക്കാ​ർ നീ​ങ്ങൂ.

ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന കെ.​പി.​സി.​സി നേ​തൃ​യോ​ഗ​വും മാ​സ​പ്പ​ടി​യി​ൽ ഇ.​ഡി.​യു​ടെ ആ​വ​ശ്യ​ത്തി​ൽ ധൃ​തി​പി​ടി​ച്ചു​ള്ള തീ​രു​മാ​നം വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ധൃ​തി​പി​ടി​ച്ച്​ തീ​രു​മാ​ന​മെ​ടു​ത്താ​ൽ അ​ത്​ യു.​ഡി.​എ​ഫി​നും തി​രി​ച്ച​ടി​യാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും മു​ന്ന​ണി​യി​ലു​ണ്ട്. സി.​എം.​ആ​ർ.​എ​ല്ലി​ൽ നി​ന്നും പ​ണം കൈ​പ്പ​റ്റി​യ​വ​രി​ൽ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ട്ട​താ​ണ്​ ഈ ​ആ​ശ​ങ്ക​ക്ക്​ കാ​ര​ണം. എ​ന്നാ​ൽ അ​ന്വേ​ണ​സം​ഘ​ത്തി​ന്​ മു​ന്നി​ൽ ഇ​ത്​ പാ​ർ​ട്ടി ഫ​ണ്ടാ​യി വാ​ങ്ങി​യ​താ​ണെ​ന്ന്​ ഈ ​നേ​താ​ക്ക​ൾ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

പി​ണ​റാ​യി വി​ജ​യ​ൻ ത​ന്‍റെ പേ​ര്​ സം​ബ​ന്​​ധി​ച്ച കാ​ര്യ​ങ്ങ​ൾ നി​ഷേ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ.​ഡി. ശി​പാ​ർ​ശ അ​തീ​വ ഗൗ​ര​വ​മാ​ണെ​ന്നും കേ​സെ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ എ​ന്നാ​ണ് അ​റി​യു​ന്ന​ത്. കോ​ൺ​ഗ്ര​സ്​ യോ​ഗ​ത്തി​ലും അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​താ​യാ​ണ്​ വി​വ​രം. ക​രു​ത​ലോ​ടെ നി​യ​മ​വി​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്​ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത നേ​താ​ക്ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

Tags:    
News Summary - Masappadi Case: Legal Advice and Government Decision on ED’s Request to Register Case Likely to be Delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.