വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സമിതി പാലക്കാട് അഹല്യ ക്യാമ്പസിൽ സംഘടിപ്പിച്ച 30 ആമത് ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനം 'പ്രോഫ്കോൺ' വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്യുന്നു
സാംസ്‌കാരികാധിനിവേശത്തെ വിജ്ഞാനം കൊണ്ട് പ്രതിരോധിക്കണം; വിസ്ഡം ‘പ്രൊഫ്‌കോൺ’ ഉദ്ഘാടന സമ്മേളനം
പാലക്കാട് : സാംസ്‌കാരിക ജീര്‍ണതയുടെ മാലിന്യങ്ങളെ പുറംതള്ളാനുള്ള ഇടങ്ങളായി കാമ്പസുകളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ വൈജ്ഞാനിക പ്രതിരോധം തീര്‍ക്കണമെന്ന് വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന സമിതി പാലക്കാട് അഹല്യ ക്യാമ്പസിൽ സംഘടിപ്പിച്ച 30-ാമത് ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ‘പ്രൊഫ്‌കോൺ’ ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.
മദ്യവും ലഹരിയും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും രക്ഷിതാക്കളും അധ്യാപകരും വിദ്യാലയ മേധാവികളും കരുതല്‍ നടപടി സ്വീകരിക്കാനും തയ്യാറാകണം. നിര്‍മ്മിതബുദ്ധിയുടെ വിജ്ഞാന വിപ്ലവകാലത്തും അശ്ലീലതയുടെ ആലസ്യങ്ങളില്‍ വിദ്യാര്‍ത്ഥികളെ തളച്ചിടാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം.
സംസ്ഥാനത്ത് നിന്നുളള പ്രൊഫഷണലുകളുടെ കൊഴിഞ്ഞ് പോക്ക് തടയിടാന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അധികാരികള്‍ തയ്യാറാകണം. ലോകത്തെ ബൗദ്ധികവ്യവഹാരങ്ങളിലും വിജ്ഞാന മുന്നേറ്റങ്ങളിലും വിജയം നേടുന്ന വിധം വിദ്യാഭ്യാസത്തിന്റ കാര്യക്ഷമത വര്‍ധിപ്പിക്കാനും അധികൃതര്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ബാസ് ഹാമിദ് അധ്യക്ഷത വഹിച്ചു. എ.പ്രഭാകരന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. നസീഫ്, ഡാനിഷ് അഹമ്മദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ കെ.എ. അക്ബര്‍ ബാഷ, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ട്രഷറര്‍ സി.വി കാബില്‍, വിസ്ഡം സ്റ്റുഡന്റ്സ് പാലക്കാട് ജില്ല സെക്രട്ടറി ബി. അബ്ദുല്‍ മജീദ്, അഷ്‌കര്‍ ഇബ്രാഹിം സലഫി എന്നിവര്‍ പ്രഭാഷണം നടത്തി.
രാത്രി നടന്ന 'ജെൻ-സി തലമുറ ; രോഷം, പ്രതിരോധം, വിപ്ലവം' തുറന്ന സംവാദത്തില്‍ വി.ടി. സൂരജ് എം.എല്‍.എ, എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റ് ആദര്‍ശ് എം. സജി, എം.എസ്.എഫ്. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി.കെ. നജാഫ്, വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷിയാദ് ഹസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു. വിസ്ഡം പാലക്കാട് ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
പ്രോഫ്കോണിൽ നാളെ (ശനി)
പ്രൈം വെന്യുവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ, ലജ്നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ പണ്ഡിത സഭാ ചെയർമാൻ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, ഇസ്‌ലാമിക സാമ്പത്തിക വിദഗ്ദൻ പി.എൻ. അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ്, വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, സി. മുഹമ്മദ് അജ്മൽ, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, നിഖിൽ കിളിവയിൽ, വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. സി.പി. അബ്ദുള്ള ബാസിൽ, ഡോ. ഷഹബാസ് കെ. അബ്ബാസ്, സെക്രട്ടറിമാരായ അഡ്വ. പി.ഒ. ഫസീഹ്, സുഹൈൽ അബ്ദുസ്സമദ് എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
ഫ്ലോററ്റ്സ് വെന്യുവിൽ പട്ടികജാതി, പട്ടികവർഗ വകുപ്പ് മന്ത്രി പ്രൊഫ.കെ.എ. തുളസി, പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിൻ സലീം, ലജ്നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ പണ്ഡിത സഭാ കൺവീനർ ഹംസ മദീനി, വിസ്‌ഡം വിമൺ സംസ്ഥാന പ്രസിഡന്റ് സഹ്‌റ സുല്ലമിയ്യ, ജനറൽ സെക്രട്ടറി ഡോ. സി. റസീല, എന്റവർ ഇന്റർനാഷണൽ സ്കൂൾ ഫൗണ്ടർ അഫ്രീൻ മുഹമ്മദ്, വിസ്ഡം ഗേൾസ് സംസ്ഥാന പ്രസിഡന്റ് എം. നുബ്‌ല, ജനറൽ സെക്രട്ടറി ടി.കെ. ഹനീന, വിസ്‌ഡം പാലക്കാട് ജില്ലാ പ്രസിഡന്റ് പി. ഹംസക്കുട്ടി സലഫി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷിറ, മുഹമ്മദ് സ്വാദിഖ് മദീനി എന്നിവർ പ്രഭാഷണം നടത്തും.
മറ്റു വേദികളിലായി നടക്കുന്ന വിവിധ സെഷനുകളിൽ
വിസ്‌ഡം യൂത്ത് പാലക്കാട് ജില്ല പ്രസിഡന്റ് സുബൈർ സലഫി, തിരുവനന്തപുരം ജില്ല പ്രസിഡന്റ് അർഷദ് അൽ ഹികമി, ശിഹാബ് എടക്കര, നൂറുദ്ധീൻ മദീനി, മുനവ്വർ സ്വലാഹി, വിസ്‌ഡം സ്റ്റുഡന്റ്സ് പാലക്കാട് ജില്ല പ്രസിഡന്റ് ടി.എ. അഷ്‌റഫ് അൽ ഹികമി, ട്രഷറർ ഷഹീർ അൽ ഹികമി, വൈസ് പ്രസിഡന്റുമാരായ ഷാഫി അൽ ഹികമി, ഷഫീഖ് അൽ ഹികമി, അംജദ് മദനി, ശരീഫ് കാര, ഒ.പി. ഫവാസ്, സി.പി. ഹിലാൽ സലീം, ഡോ. മുഹമ്മദ് റോഷൻ, ഷഫീഖ് സ്വലാഹി, ഷംജാസ് കെ. അബ്ബാസ്, സദീദ് ഹസ്സൻ, മുജാഹിദ് അൽ ഹികമി, ഡോ. റുക്‌സാന, ശിഫ ഹാരിസ്, സി.പി. ഹംദ, ഡോ. ടി.കെ. ഫിൽദ, ഫാത്തിമ ഫഹ്‌മി, റോസിൻ അബ്ദുൽകരീം, വഫ ഷെറി, ടി.കെ. സലീന, എം. മുഫീദ എന്നിവർ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.