ശബരിമല 

ശബരിമല തീർഥാടനം: മുന്നൊരുക്കങ്ങൾ നേരത്തേ വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല തീർഥാടനം തുടങ്ങിയശേഷവും മുന്നൊരുക്ക പ്രവൃത്തികൾ ആരംഭിക്കുന്ന സാഹചര്യം ഇത്തവണയുണ്ടാകരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ ഒരുവീഴ്ചയും വരുത്തരുതെന്നും അദ്ദേഹം നിർദേശിച്ചു.

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുന്നൊരുക്കങ്ങൾ നേരത്തേ വേണമെന്ന് അദ്ദേഹം പറഞ്ഞു.

സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സംയുക്ത കൺട്രോൾ റൂം സ്ഥാപിക്കണം. പമ്പ, ശബരിമല, ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണയജ്ഞം നടത്തണം. പമ്പയിൽ അടിഞ്ഞു കൂടുന്ന വസ്ത്രങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യണം. പ്രസാദവിതരണത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

Tags:    
News Summary - Sabarimala pilgrimage: Chief Minister calls for early preparations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.