തിരുവനന്തപുരം: വിദേശ മലയാളിയും വ്യവസായിയുമായ വനിതയെ അപകീർത്തിപ്പെടുത്തി വാർത്ത നൽകിയെന്ന പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ.
മാഹി സ്വദേശിനി ഘാന വിജയൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് തിങ്കളാഴ്ച രാത്രി കുടപ്പനക്കുന്നിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച അർധ രാത്രിയോടെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മെജിസ്ട്രേറ്റ് ശ്വേത ശശികുമാറിന് മുന്നിൽ ഹാജരാക്കിയ ഷാജൻ സ്കറിയയെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.
യു.എ.ഇയിൽ വ്യവസായിയായ ഘാന വിജയനെതിരെ അപകീർത്തികരമായ വിഡിയോ നിർമിച്ച് യൂട്യൂബിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കും മാസങ്ങൾക്കുമുമ്പ് ഘാന ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു.
വഞ്ചിയൂരിലെ എ.സി.ജെ.എം കോടതിയിൽ നേരിട്ട് ഹാജരായി രഹസ്യമൊഴിയും നൽകി. കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പും ഐ.ടി നിയമത്തിലെ 120ാം വകുപ്പും ചുമത്തി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.