Posted On
date_range Updated On
date_range മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവക്ക് കോവിഡ്
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവക്ക് കോവിഡ്. സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് നടക്കുന്നതിനിടെ, ജലദോഷത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശങ്കപ്പെടേണ്ടതില്ലെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തുടരുകയാണ്. വെള്ളിയാഴ്ചയാണ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കുന്ന സുന്നഹദോസിെൻറ സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.