കോഴിക്കോട്: കൈതപ്പൊയിലിലെ മർകസ് നോളജ് സിറ്റിയിൽ പൂർത്തിയായ ഇൻറർനാഷനൽ കൾച റൽ സെൻറർ അടുത്ത മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് നോളജ് സിറ്റി എം.ഡി ഡോ. അബ്ദുൽ ഹക് കീം അസ്ഹരി അറിയിച്ചു.
രാജ്യത്തിെൻറ ചരിത്ര-സാംസ്കാരിക സവിശേഷതകൾ ഉൾക്കൊള്ളു ന്ന ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്രസ്മാരകമായിരിക്കും കൾചറൽ സെൻററെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൈതൃക മ്യൂസിയം, ലൈബ്രറി, ഗവേഷണ വികസന കേന്ദ്രം, സ്പിരിച്വൽ എൻക്ലേവ്, ഇൻറർനാഷനൽ ഇവൻറ് സെൻറർ തുടങ്ങിയവ സെൻററിെൻറ ഭാഗമായി ഉണ്ടാകും.
ലോകത്ത് പ്രചാരം നേടിയ ആറ് വാസ്തുരീതികൾ സമന്വയിപ്പിച്ച് ഒമ്പത് ഏക്കറിലാണ് ഇതിെൻറ നിർമിതി പൂർത്തിയായിട്ടുള്ളത്. അർധവൃത്താകൃതിയിൽ ഉരുക്കിൽ തീർക്കുന്ന കുംഭഗോപുരത്തിൽ പതിനായിരത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയും. കെട്ടിടത്തിന് മുകളിൽ 72,000 ചതുരശ്ര അടിയിൽ വിവിധയിനം വൃക്ഷങ്ങളും പൂന്തോട്ടവുമുണ്ടാകും. ആയിരങ്ങൾക്ക് തൊഴിൽ സാധ്യത സൃഷ്ടിക്കുന്ന ഈ പദ്ധതി ലോക വിനോദസഞ്ചാര ഭൂപടത്തിലിടം നേടാവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. പശ്ചിമേഷ്യ മാതൃകയിലുള്ള വാണിജ്യകേന്ദ്രം ‘സൂക്ക്’ ആണ് മറ്റൊരു പ്രത്യേകത. 150ലേറെ കടകൾ ഇതിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ടാലൻമാർക്ക് െഡവലപ്പേഴ്സാണ് നിർമാണ നേതൃത്വം വഹിച്ചത്. മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുൽ സലാം മുഹമ്മദ്, ടാലൻമാർക്ക് െഡവലപ്പേഴ്സ് എം.ഡി എം. ഹബീബ് റഹ്മാൻ, ഡയറക്ടർമാരായ ടി.കെ. മുഹമ്മദ് ഷക്കീൽ, എൻ. ഹിബത്തുല്ല എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.