മരട് സ്കൂൾ വാൻ അപകടം: ഡ്രൈവറുടെ മൊഴിയെടുക്കാനായില്ല

തൃപ്പൂണിത്തുറ: മരടിൽ ഡേ കെയർ വാഹനം കുളത്തിൽവീണ് മൂന്ന്​ കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർ മരട് ജയന്തി റോഡ് മിനിക്കേരി വീട്ടിൽ അനിൽകുമാറി​​െൻറ മൊഴിയെടുക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനിൽകുമാറിനെ ചോദ്യം ചെയ്യാൻ തൃപ്പൂണിത്തുറ ട്രാഫിക് സ്​റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ വിട്ടയച്ചു. 

അനിൽകുമാറിന്‍റെ ചെവിയിലും മൂക്കിലും ചളി കയറിയതിനാൽ ശ്വാസംമുട്ടലും കേൾവിക്കുറവും അനുഭവപ്പെടുന്നുണ്ട്​. ആരോഗ്യനില തൃപ്തികരമായശേഷം ഡോക്ടറുടെ നിർദേശാനുസരണം രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യുമെന്ന് തൃപ്പൂണിത്തുറ ട്രാഫിക്​ സി.ഐ നിസാമുദ്ദീൻ അറിയിച്ചു.\

Tags:    
News Summary - Maradu School Van Accident: Driver Statement -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.