മരട് ഫ്ലാറ്റിലെ താമസക്കാർ രാഷ്ട്രപതിക്ക് സങ്കടഹരജി നൽകും

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ രാഷ്ട്രപതിക്ക് താമസക്കാർ സങ്കടഹരജി നൽകും. രാഷ്ട്രപതിയെ കൂടാത െ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ആണ് ഹരജി നൽകുക. കേരളാ ഗവർണർക്കും പ്രതിപക്ഷ നേതാവിനും 140 എം.എൽ.എമാർക്കും ഇമെയ്ൽ വഴി ഹരജി അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഫ്ലാറ്റിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നത് ശരിയല്ലെന്നും തങ്ങളുടെ വാദം സുപ്രീംകോടതി കേട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടും. അനുകൂല സമീപനം അധികാരികൾ സ്വീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടും.

അതോടൊപ്പം, സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്ലാറ്റിൽ നിന്ന് ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി മരട് നഗരസഭ നൽകിയ നോട്ടീസിനെതിരെ ഉടമകൾ ഹൈകോടതിയിൽ റിട്ട് ഹരജി നൽകും. ഫ്ലാറ്റ് പൊളിക്കാനുള്ള ഉത്തരവിനെതിരെ ഉടമകൾ നൽകിയ തിരുത്തൽ ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. തിരുത്തൽ ഹരജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാർ പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ട്.

അതിനിടെ, ഒഴിപ്പിക്കൽ നടപടിക്കെതിരെ ശനിയാഴ്ച മരട് നഗരസഭക്ക് മുമ്പിൽ താമസക്കാർ ധർണ നടത്തും.

Tags:    
News Summary - Maradu Flat Case: Flat Owner File Mercy Petition to Indian President -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.