മാർ ജോർജ് ആലഞ്ചേരി കെ.സി.ബി.സി പ്രസിഡൻറ്

കൊച്ചി: സംസ്ഥാനത്ത് ചർച്ച് ആക്ടി​​െൻറ പേരിൽ നടക്കുന്നത് അനാവശ്യ പ്രചാരണങ്ങളെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) സമ്മേളനം. ൈക്രസ്​തവ സമുദായത്തിനായി പ്രത്യേക നിയമം നിർമിക്കണമെന്നും നിലവി​െല നിയമങ്ങൾ അപര്യാപ്തമാണെന്നും പ്രചരിപ്പിക്കുന്നവർ നിക്ഷിപ്ത താൽപര്യക്കാരാണ്. ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വിശ്വാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും കെ.സി.ബി.സി വിലയിരുത്തി.

ഓർത്തഡോക്സ്​ സഭയിലെ തർക്കം രമ്യമായി പരിഹരിക്കാൻ ശ്രമം തുടരണം. ഇതിന​ുള്ള നീക്കങ്ങൾ സമിതിയുടെ ഭാഗത്തുനിന്നുണ്ടാവും. കത്തോലിക്കസഭയിലെ സന്യസ്​തരെയും പുരോഹിതരെയും അവഹേളിക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തിയ സമ്മേളനം വിദ്യാഭ്യാസരംഗം രാഷ്​ട്രീയവത്കരിക്കുന്നതും ഭരണരംഗത്ത് നിക്ഷിപ്ത താൽപര്യങ്ങൾ വർധിക്കുന്നതും ആശങ്കജനകമാണെന്ന് വ്യക്തമാക്കി. ക്രിസ്​ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ കമീഷനെ നിയോഗിക്കണമെന്ന്​ ആവശ്യപ്പെട്ട സമ്മേളനം, 2020 കേരളസഭ േപ്രഷിതവർഷമായി ആചരിക്കാൻ തീരുമാനിച്ചു.

സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കെ.സി.ബി.സി പ്രസിഡൻറായി സമ്മേളനം തെരഞ്ഞെടുത്തു. കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ. വർഗീസ്​ ചക്കാലക്കൽ വൈസ്​പ്രസിഡൻറായും ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ്​ സെക്രട്ടറി ജനറലുമായി തെരഞ്ഞെടുക്കപ്പെട്ടു.

ആലഞ്ചേരിയുടെ അധ്യക്ഷപദവി വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് എ.എം.ടി
കൊച്ചി: കർദിനാൾ ആലഞ്ചേരിയെ പ്രസിഡൻറായി തെരഞ്ഞെടുത്തതിലൂടെ കെ.സി.ബി.സി കേരള സമൂഹത്തിന് നൽകിയത് ദുർമാതൃകയാണെന്ന് സഭ സുതാര്യ സമിതി (എ.എം.ടി) ആരോപിച്ചു. 16 ക്രിമിനൽ കേസുകളിൽ ഒന്നാം പ്രതിയായി, നാല് കേസുകളിൽ വിചാരണ നേരിടുന്ന ഒരാളെ പ്രസിഡൻറാക്കിയതിലൂടെ കത്തോലിക്കസഭയെ പൊതുസമൂഹത്തിന് മുന്നിൽ അപഹാസ്യമാക്കുകയാണെന്ന്​ ഇവർ കുറ്റപ്പെടുത്തി.

വിശ്വാസികളോടുള്ള വെല്ലുവിളി കൂടിയാണിത്​. ആലഞ്ചേരി കാട്ടിയ ക്രമക്കേടുകളുടെ പാപഭാരം സീറോ മലബാർ സഭക്ക് മാത്രമായിരു​െന്നങ്കിൽ ഇപ്പോൾ അത് സംസ്​ഥാനത്തെ മുഴുവൻ കത്തോലിക്കസഭക്കും കിട്ടി. നാളെ ഇവർ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ് ഫ്രാങ്കോയെ പ്രസിഡൻറായും ഭാര്യയും കുട്ടികളും ഉണ്ടെന്ന് സമ്മതിച്ച കടപ്പ ബിഷപ്പിനെ സെക്രട്ടറിയായും തെരഞ്ഞെടുത്ത് വിശ്വാസികളെ വീണ്ടും അപഹാസ്യരാക്കുമെന്ന് സമിതി യോഗം കുറ്റപ്പെടുത്തി.

Tags:    
News Summary - Mar George Alancheri KCBC President-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.