ൈവത്തിരി: വയനാട് ലക്കിടിയിൽ ഉപവൻ റിസോർട്ടിൽ മാവോവാദികൾക്ക് നേരെ ആദ്യം വെടിയുതിർത്തത് പൊലീസാണെന്ന ് വെളിപ്പെടുത്തൽ. റിസോർട്ടിലെ ജീവനക്കാരും അധികൃതരുമാണ് ഇതുമായി ബന്ധപ്പെട്ട മൊഴി നൽകിയത്. തങ്ങൾ പൊലീസിനെ വിളിച്ചിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
മാവോവാദികൾ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മാവോവാദികൾ വെടിവെച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നുവെന്നാണ് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. പൊലീസിെൻറ ഇൗ വാദത്തിന് എതിരാണ് റിസോർട്ട് ജീവനക്കാരുടെ മൊഴി.
അതേസമയം, മാവോവാദി നേതാവ് ജലീലിനെ വെടിവെച്ചവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സഹോദരൻ റഷീദ് ആവശ്യപ്പെട്ടു. പൊലീസുകാർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും റഷീദ് പറഞ്ഞു. ജലീലിന് മൂന്ന് വെടിയേറ്റിട്ടുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. തലക്ക് പുറകിലേറ്റ വെടിയുണ്ട മുന്നിലെത്തിയ നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.