Posted On
date_range Updated On
date_range െഎ.ജിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: ബി.ജെ.പി നേതാവ് അറസ്റ്റിൽ
കോവളം: ഐ.ജി മനോജ് എബ്രഹാമിനെ ‘കുളിപ്പിച്ചു കിടത്തു’മെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി നേതാവ് അറസ്റ്റിൽ. വെങ്ങാനൂർ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
ബി.ജെ.പി കോവളം 20ാം വാർഡ് വൈസ് പ്രസിഡൻറാണ് അരുൺ . നിലയ്ക്കലിൽ നടന്ന ലാത്തച്ചാർജിനെ തുടർന്നാണ് ഇയാൾ മനോജ് എബ്രഹാമിനെതിരെ ഭീഷണിമുഴക്കി പോസ്റ്റിട്ടത്. അരുണിനെതിരെ ഐ.ടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനും കേെസടുത്തു . അറസ്റ്റിലായ അരുണിനെ ജാമ്യത്തിലിറക്കാൻ ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകർ സ്റ്റേഷനുമുന്നിൽ തടിച്ചുകൂടിയത് നേരിയ സംഘർത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.