കോന്നി: സ്ഥലം മാറ്റം ലഭിച്ച് പത്തനംതിട്ടയിൽ എ.ഡി.എം ആയി ചുമതലയേൽക്കാൻ നാട്ടിലേക്ക് വരുന്ന ഭർത്താവ് നവീൻ ബാബുവിനെ സ്വീകരിക്കാൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന കോന്നി തഹസിൽദാരായ ഭാര്യ മഞ്ജുഷ കേൾക്കുന്നത് ഭർത്താവിന്റെ വിയോഗവാർത്ത. തിങ്കളാഴ്ച കണ്ണൂരിൽ യാത്രയയപ്പ് കഴിഞ്ഞശേഷം രാത്രി 8.30നുള്ള മലബാർ എക്സ്പ്രസിൽ പുറപ്പെട്ട് ചെങ്ങന്നൂരിൽ എത്തുമെന്ന് മഞ്ജുഷയെ അറിയിച്ചിരുന്നു.
കലക്ടറേറ്റിൽ നടന്ന സംഭവ വികാസങ്ങൾ സൂചിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം നവീന്റെ ഫോണിൽ ഭാര്യ വിളിച്ചപ്പോൾ ട്രെയിനിൽ ആണെന്നും രാവിലെ 6.30ഓടെ ചെങ്ങന്നൂരിൽ എത്തുമെന്നും പറഞ്ഞു. തുടർന്നാണ് ഭാര്യയും മക്കളും റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
മലബാർ എക്സ്പ്രസ് സ്റ്റേഷനിൽ എത്തിയപ്പോൾ കാണാതിരുന്നതിനെത്തുടർന്ന് റെയിൽവേ പൊലീസിൽ ബന്ധപ്പെട്ടപ്പോൾ ഭർത്താവ് കണ്ണൂരിൽ നിന്ന് ട്രെയിനിൽ കയറിയിട്ടില്ല എന്ന വിവരമാണ് ലഭിച്ചത്. ഉടൻ വീട്ടിൽ തിരിച്ചെത്തി അടുത്ത ബന്ധുക്കളുമായി സംസാരിച്ച് കണ്ണൂരിൽ വിവരങ്ങൾ തിരക്കിയപ്പോഴാണ് നവീനെ സ്വന്തം ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിവരം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.