മഞ്ചേശ്വരം ബി.ജെ.പിക്ക് വഴങ്ങിയില്ല; ഹാട്രിക്കടിച്ച് മുസ് ലിം ലീഗ്

ഭാഷാ ന്യൂനപക്ഷങ്ങളുടെ നാടായ മഞ്ചേശ്വരത്ത് യു.ഡി.എഫിന് മിന്നും ജയം. മുസ് ലിം ലീഗ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ 7923 വ ോട്ടിന്‍റെ ഭൂരിപക്ഷത്തിൽ സിറ്റിങ് സീറ്റ് നിലനിർത്തി. 65407 വോട്ട് ഖമറുദ്ദീൻ നേടി. എൻ.ഡി.എ സ്ഥാനാർഥി രവീ​ശ​ത​ന്ത്ര ി കു​ണ്ടാർ 57484 വോട്ട് പിടിച്ചത് വഴി ബി.ജെ.പി ഇത്തവണയും രണ്ടാംസ്ഥാനം നിലനിർത്തി. എൽ.ഡി.എഫ് സ്ഥാനാർഥി ശ​ങ്ക​ർ റൈ 38233 വ ോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.

മുസ് ലിം വോട്ടുകൾ ഒന്നിപ്പിക്കുന്നതിനൊപ്പം മറ്റ് വിഭാഗങ്ങളുടെ വോട്ടുകളും നേടിയെടുക്കാൻ സാധിച്ചതാണ് മുസ് ലിം ലീഗിന്‍റെ തിളക്കമാർന്ന വിജയത്തിന് വഴിവെച്ചത്. ന്യൂനപക്ഷ വോട്ടുകൾ നേടുന്നതിൽ പരാജയപ്പെട്ട ഇടതുപക്ഷത്തിന് ബി.ജെ.പിയിലെ സാമുദായിക വോട്ടുകൾ പിടിച്ചെടുക്കാനോ കൈയിലുള്ളത് സംരക്ഷിക്കാനോ കഴിഞ്ഞില്ല. സമുദായിക വോട്ടുകൾ ഒന്നിപ്പിക്കാനുള്ള ബി.ജെ.പി‍യുടെ തന്ത്രങ്ങൾ വോട്ടർമാരിൽ വേണ്ടത്ര ചലനം സൃഷ്ടിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

2016ലെ തെരഞ്ഞെടുപ്പിൽ 89 വോട്ടിന്‍റെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് പി.​ബി. അബ്ദുറസാഖ് വിജയിച്ചത്. അബ്ദുറസാഖിന്‍റെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മഞ്ചേശ്വരത്ത് ഇത്തവണ അട്ടിമറി വിജ‍യം നേടുമെന്ന് പ്രഖ്യാപനവുമായാണ് ബി.ജെ.പി കളത്തിലിറങ്ങിയത്. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ വിസമ്മതിച്ചതോടെ രവീ​ശ​ത​ന്ത്രിയെ സ്ഥാനാർഥിയാക്കുകയായിരുന്നു.

പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്തെത്തിയ എൻ.ഡി.എ സ്ഥാനാർഥി വോട്ടുനില വർധിപ്പിച്ചു. കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ 56,781 വോട്ടാണ് നേടിയതെങ്കിൽ രവീശതന്ത്രി 57484 വോട്ടായാണ് ഇത് വർധിച്ചത്.

അതേസമയം, 2016 തെരഞ്ഞെടുപ്പിൽ സി.എച്ച്. കു​ഞ്ഞ​മ്പു നേടിയ 42,565 വോട്ട് നിലനിർത്താൻ എൽ.ഡി.എഫ് സ്ഥാനാർഥി ശ​ങ്ക​ർ റൈക്ക് സാധിച്ചില്ല. സമുദായിക വോട്ടുകൾ പിടിക്കാൻ കു​ഞ്ഞ​മ്പുവിനെ മാറ്റി ശ​ങ്ക​ർ റൈ സി.പി.എം സ്ഥാനാർഥിയാക്കിയെങ്കിലും 38233 വോട്ട് നേടിയ സി.പി.എമ്മിന് നാലായിരത്തോളം വോട്ട് കുറയുകയാണ് ഉണ്ടായത്.

Tags:    
News Summary - Manjeswaram By Election MC Kamarudeen -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.