ചിറ്റാർ: മണിയാർ ഡാമിെൻറ അറ്റകുറ്റപ്പണി നടത്താൻ ജലസംഭരണിയിലെ വെള്ളം മുഴുവൻ വറ്റിക്കേണ്ടിവരും. നിലവിലുള്ള വെള്ളം കക്കാട്ടാറ്റിലൂടെ ഒഴുക്കിവിടണം. ആഗസ്റ്റ് 15ലെ മഹാപ്രളയത്തിലാണ് ഡാമിെൻറ മൂന്ന്, നാല് ഷട്ടറുകളിൽനിന്ന് വെള്ളം ഒഴുക്കിവിടുന്ന ഭാഗത്തെ കോൺക്രീറ്റ് അടർന്നുമാറിയത്. ഡാമിൽനിന്നുള്ള പ്രധാന കനാലുകളുടെ ഇൻടേക്ക് ഭാഗവും സംരക്ഷണഭിത്തിയും തകർന്നു. 35.35 മീറ്റർ സംഭരണിയുള്ള ഡാം ചളി നിറഞ്ഞുകിടക്കുകയാണ്.
നാലാം നമ്പർ ഷട്ടർ കേടായിട്ട് ആറുമാസമായി. ഇത് ഉയർത്താനേ പറ്റുന്നില്ല. ഇതിെൻറ ബയറിങ് മാറ്റാൻ വീൽ അഴിെച്ചടുത്തിരിക്കുകയാണ്. നാലാം നമ്പർ ഷട്ടർ ഉയർത്താൻ കഴിയാത്തതിനാൽ ഷട്ടറിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകിയാണ് കോൺക്രീറ്റും സ്പിൽവേകളുടെ ഉപരിതലത്തിലെ ഫേസിങ് കല്ലുകളും ഇളകിയത്. ഇപ്പോഴും മൂന്നും നാലും ഷട്ടറുകൾ ഒഴികെ തുറന്നുെവച്ചിരിക്കുകയാണ്.
കക്കാട് പദ്ധതിയിൽ ഉൽപാദനത്തിനുശേഷം കക്കാട്ടാറിലൂടെ പുറന്തള്ളുന്ന വെള്ളം അള്ളുങ്കൽ ജലവൈദ്യുതി പദ്ധതിയിലാണ് എത്തുന്നത്. അള്ളുങ്കൽ പദ്ധതി പ്രളയത്തിൽ തകർന്നതോടെ ഇവിടെ ഉൽപാദനമില്ലാത്തതിനാൽ ഡാമിൽ സംഭരണമില്ല. ഡാമിെൻറ ഷട്ടറുകൾ എല്ലാം ഉയർത്തിയതിനാൽ വെള്ളം വീണ്ടും കക്കാട്ടാറ്റിലൂടെ കാരികയം ഡാമിൽ എത്തുകയാണ്. ഇവിടെ ഡാമിൽ പരമാവധി സംഭരിച്ച് ഉൽപാദനം കുറച്ചാലേ മണിയാറിലേക്ക് വെള്ളം വരവ് കുറക്കാനാകൂ.
മണിയാറിലെ കാർബോറാണ്ടം ജലവൈദ്യുതി നിലയവും പ്രളയത്തിൽ തകരാറിലായതിനാൽ ഉൽപാദനം നടക്കുന്നില്ല. ഡാമിെൻറ ഇടത് സംരക്ഷണഭിത്തിക്കുണ്ടായ തകർച്ച ഗുരുതരമാണ്. ശക്തമായ മലവെള്ളപ്പാച്ചിലിൽ ഭിത്തിയുടെ അടിഭാഗം തകർന്ന് വലിയ ദ്വാരമായി. ഇതിലൂടെ ഒരു നീർച്ചാലും ഉണ്ടായി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ജലസേചനത്തിനുള്ള പദ്ധതികളുടെ കനാലുകളിലൂടെ വെള്ളംവിടാൻ തകരാറുകൾ പരിഹരിച്ചാലേ കഴിയൂ. സംഭരണിയിലെ കനാൽ തുറക്കുന്ന ഭാഗം പൂർണമായി തകർന്നു. തുലാവർഷം ആരംഭിക്കും മുമ്പ് പണികൾ ആരംഭിക്കണമെന്നാണ് ജലവിഭവ വകുപ്പിെൻറ നിർദേശം. ഏകദേശം 1.10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടെൻഡർ കൂടാതെ ക്വട്ടേഷൻ വിളിച്ച് പണി ചെയ്യണമെന്ന നിർദേശവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.