എ.ഐ.സി.സി അംഗം അഡ്വ. ജോൺസൺ എബ്രഹാം മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തുന്ന ഉപവാസച്ചടങ്ങിൽ ശബരിമല മുൻ മേൽശാന്തി നീലമന ഇല്ലം എൻ.ഗോവിന്ദൻ നമ്പൂതിരി സംസാരിക്കുന്നു
ആലപ്പുഴ: മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുലർത്തുന്ന മൗനം വേദനിപ്പിക്കുന്നുവെന്ന് ശബരിമല മുൻ മേൽശാന്തി നീലമന ഇല്ലം എൻ.ഗോവിന്ദൻ നമ്പൂതിരി. എ.ഐ.സി.സി അംഗം അഡ്വ. ജോൺസൺ എബ്രഹാം മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തുന്ന ഉപവാസച്ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വർഗീയ ലഹളയെ കേന്ദ്രം താലോലിച്ച് വളർത്താനാണ് പരിശ്രമിക്കുന്നത്. ഒരു മതവിഭാഗത്തിന്‍റെ ആരാധനാലയങ്ങൾ ആസൂത്രിതമായി തകർക്കുന്നതും അവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതും രാജ്യത്തിന്‍റെ ബഹുസ്വരതയുടെ തകർച്ചക്ക് വഴിവെക്കും. മോദി പാർലമെന്‍റിനെ അഭിമുഖീകരിക്കാൻ തയാറാകണമെന്നും ഗോവിന്ദൻ നമ്പൂതിരി ആവശ്യപ്പെട്ടു.
കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കബാവ ആശംസ നേർന്നു. കോൺഗ്രസ് കറ്റാനം മണ്ഡലം പ്രസിഡന്‍റ് എസ്. നന്ദകുമാർ അധ്യക്ഷത വഹിച്ചു. റവ.ഫാ. ഡാനിയേൽ തെക്കിടത്ത്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.പി. ശ്രീകുമാർ, എ.എ. ഷുക്കൂർ, കെ.പി.സി.സി നിർവാഹക സമിതി അംഗം ഡി.സുഗതൻ, മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ബബിത ജയൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.