പി.എസ്.എം.ഒ കോളജിലെ എം.എൽ.എ ‘കുട്ടികളിൽ’ നാലാമനായി മാണി സി. കാപ്പൻ
മലപ്പുറം: കെ.എം. മാണിയുടെ തട്ടകത്തിൽ വെന്നിക്കൊടി പാറിച്ച് ചരിത്രവിജയം നേടിയ ഇട തുമുന്നണി സ്ഥാനാർഥി മാണി സി. കാപ്പൻ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് പൂർവ വിദ്യാർ ഥി. അന്നത്തെ വോളിബാൾ താരമായിരുന്ന പ്രീഡിഗ്രിക്കാരൻ കൂടി നിയമസഭയിലെത്തുന്നതോടെ കോളജിലെ പൂർവ വിദ്യാർഥികളിൽനിന്നുള്ള എം.എൽ.എമാരുെട എണ്ണം നാല്. മന്ത്രി കെ.ടി. ജലീൽ, ടി.വി. ഇബ്രാഹീം (െകാണ്ടോട്ടി), എൻ. ഷംസുദ്ദീൻ (മണ്ണാർക്കാട്) എന്നിവരാണ് പി.എസ്.എം.ഒയുടെ ‘എം.എൽ.എ കുട്ടി’കൾ’.
1976-77ലാണ് മാണി സി. കാപ്പൻ പ്രീഡിഗ്രി രണ്ടാംവർഷ വിദ്യാർഥിയായി പി.എസ്.എം.ഒയിലെത്തിയത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിൽനിന്നായിരുന്നു വരവ്. കാപ്പൻ അംഗമായ ടീം അക്കൊല്ലം കാലിക്കറ്റ് വാഴ്സിറ്റി ഇൻറർസോൺ വോളിബാൾ മത്സരത്തിൽ തിളങ്ങിയതായി ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ കെ. അബ്ദുറഹ്മാൻ ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.