കണ്ണൂർ: നെല്ലും മീനും പദ്ധതിയുടെ മറവിൽ ഏക്കറുകളിലെ കണ്ടൽക്കാടുകൾ വെട്ടിനശിപ്പിക്കുന്നതായി പരാതി. പഴയങ്ങാടി നഗരസഭയിലും ചെറുകുന്ന്, ഏഴോം പഞ്ചായത്തുകളിലും കണ്ടൽക്കാടുകൾ വെട്ടി നശിപ്പിക്കുന്നതായാണ് പരിസ്ഥിതി പ്രവർത്തകരുടെ പരാതി.
ലോക്ഡൗണിെൻറ മറവിൽ വ്യാപകമായി കണ്ടൽമരങ്ങൾ നശിപ്പിക്കുകയാണെന്ന് ആരോപണമുണ്ട്. താവം, ദാലിൽ, കൊട്ടില ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികളുടെ അടക്കം ഏക്കർ കണക്കിന് സ്ഥലത്തെ കണ്ടലാണ് വെട്ടുന്നത്. നേരത്തെ പയ്യന്നൂർ നഗരസഭ പരിധിയിലും കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചിരുന്നു. വനംവകുപ്പും കൃത്യമായി ഇടപെടുന്നില്ലെന്ന് പരാതിയുണ്ട്.
നേരത്തെ മുട്ടത്ത് കണ്ടൽക്കാടുകൾ വെട്ടിയപ്പോൾ നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് തടഞ്ഞിരുന്നു. ആമ, ഞണ്ട്, മത്സ്യം തുടങ്ങി നിരവധി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് ഇതുമൂലം നശിക്കുന്നത്. ചതുപ്പുകളിലെ കൃഷിപദ്ധതി അശാസ്ത്രീയമാണെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.