മലയാളി മാധ്യമപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കർണാടക ഡി.ജി.പിയുമായി ഇക്കാര്യം സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അക്രമസംഭവങ്ങളിൽ പങ്കാളിത്തമില്ലാത്തവരെ വിട്ടയക്കുമെന്നും ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനി​െട വെടിവെപ്പുണ്ടായ മംഗളൂരുവിൽ വാർത്ത ശേഖരിക്കാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ പൊലീസ്​ രാവിലെ കസ്​റ്റഡിയി​െലടുത്തിരുന്നു. മീഡിയ വൺ, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ്​ 24, ന്യൂസ്​ 18 അടക്കം പത്തോളം വാർത്താ​ ചാനലുകളുടെ റിപ്പോർട്ടർമാരും കാമറാമാൻമാരുമാണ്​ കസ്​റ്റഡിയിലായത്​. ​
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ വെടിയേറ്റ്​ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെൻലോക്​ ആശുപത്രി പരിസരത്തു നിന്നാണ്​ മാധ്യമപ്രവർത്തകരെ കസ്​റ്റഡിയിലെടുത്ത്​ നീക്കിയത്​. ​കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പ്രതികരണം റിപ്പോർട്ട്​ ചെയ്യുന്നതിനിടെയാണ്​ പൊലീസ്​ നടപടി.

േപാസ്​റ്റ്​മോർട്ടം വാർത്ത റിപ്പോർട്ട്​ ചെയ്യാനെത്തിയവരെ സിറ്റി പൊലീസ്​ കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ കമീഷണറേറ്റ് ഒാഫീസിലേക്ക് മാറ്റി. ഇവരെ കേരള-കർണാടക അതിർത്തി കടത്തിവിടാനുള്ള തീരുമാനത്തിലാണ് പൊലീസ്.

Tags:    
News Summary - Mangaluru Malayali Media DGP Loknath Behra -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.