ശബരിമല: മണ്ഡലകാല പൂജകൾക്ക് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. മഴ മാറിനിന്ന വൃശ്ചികത്തലേന്ന് വൈകീട്ട് 4.55നാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേൽശാന്തി ടി.എം. ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് നട തുറന്നത്. ഇൗ സമയം പതിനെട്ടാംപടിക്ക് താഴെ ഇരുമുടിക്കെേട്ടന്തി നിയുക്ത മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി കാത്തുനിൽക്കുകയായിരുന്നു.
അഞ്ച് മണിയോടെ തന്ത്രിയും മേൽശാന്തിയും പതിനെട്ടാംപടിയിറങ്ങിയെത്തി നിയുക്ത മേൽശാന്തിയെ സ്വീകരിച്ചു. തുടർന്ന് ആഴിയിൽ ദീപം തെളിച്ച് അദ്ദേഹത്തെ കൈപിടിച്ച് പതിനെട്ടാംപടികയറ്റി, ക്ഷേത്ര സോപാനത്തിലെത്തിച്ചു. സോപാന മണ്ഡപത്തിലിരുന്ന നിയുക്ത മേൽശാന്തിയുടെ ശിരസ്സിൽ തീർഥം അഭിഷേകം ചെയ്തശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് ശ്രീകോവിലിലേക്ക് ആനയിച്ചു. നിയുക്ത മേൽശാന്തിയുടെ കാതിൽ അയ്യപ്പെൻറ മൂലമന്ത്രവും തന്ത്രി ഒാതിക്കൊടുത്തു. ഇതോടെ എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി പുറപ്പെടാശാന്തിയായി. മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരിക്ക് തന്ത്രി കലശമാടി മൂലമന്ത്രം ഒാതിക്കൊടുത്തു.
വ്യാഴാഴ്ച വൃശ്ചികപ്പുലരിയിൽ പുലർച്ച മൂന്നിന് പുതിയ മേൽശാന്തിയായിരിക്കും നട തുറക്കുക. മേൽശാന്തി അവരോഹിതനായതോടെ പതിനെട്ടാംപടിയിൽ കാത്തുനിന്ന ആയിരക്കണക്കിന് ഭക്തർ ദർശനത്തിനായി തിങ്ങിനിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.