ആലുവ : കനത്ത മഴയെ തുടർന്ന് മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിൽ മുങ്ങി. തിങ്കളാഴ്ച പുലർച്ചെ 1.30 യോടെയാണ് ക്ഷേത്രം വെള്ളത്തിൽ മുങ്ങിയത്. ഞായറാഴ്ച വൈകുന്നേരം മുതൽ മണപ്പുറത്തേക്ക് വെള്ളം കയറി തുടങ്ങിയിരുന്നു. പെരിയാറിന്‍റെ തീരത്തുള്ള ക്ഷേത്രത്തിൽ വെള്ളം കയറിയത് കാണാൻ നിരവധിയാളുകൾ മണപ്പുറത്തേക്കെത്തുന്നുണ്ട്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ താഴ്ഭാഗങ്ങളിൽ പുഴ വലിയ തോതിൽ കരകവിഞ്ഞ് ഒഴുകുകയാണ്. വ്യാപകമായി കൃഷി നാശവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.