മാനന്തവാടി: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനിക്ക് ദാരുണാന്ത്യം. റിട്ടി. പൊലീസ് സബ് ഇൻസ്പെക്ടറായ ശാന്തിനഗറിലെ ജോസിന്റെയും റീനയുടെയും മകൾ അലീഷ (35) ആണ് മരിച്ചത്.
നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ അർധരാത്രി അപകടത്തിൽപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്നാണ് വിവരം.
മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്‌ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുവരികെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരിക്കുകയുമായിരുന്നു. പരിക്കേറ്റ ജോബിൻ ചികിത്സയിലാണ്.
മാനന്തവാടിയിൽ എ.ബി.സി.ഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ. ടി.വി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. എലൈന എഡ്വിഗ ജോബിൻ ഏക മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.