ട്രെയിനിൽ നഗ്നതപ്രദർശനം, വിഡിയോ പകർത്തി വിദ്യാർഥിനികൾ; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ട്രെയിനിൽ വിദ്യാർഥിനികൾക്ക് നേരെ നഗ്നതപ്രദർശനം നടത്തിയ ആളെ റെയിൽവേ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി സൂനാമി കോളനി സ്വദേശി ജയകുമാറാണ് പിടിയിലായത്. റെയിൽവേ പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.

വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന്​ കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് പെൺകുട്ടികൾക്ക് ദുരനുഭവം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോയ കോട്ടയം എക്‌സ്​പ്രസിലായിരുന്നു സംഭവം. പെൺകുട്ടികളെ നോക്കി ഇയാൾ അശ്ലീല ചേഷ്ടകൾ കാണിക്കുകയായിരുന്നു. വിദ്യാർഥികളിൽ ഒരാൾ ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തി വാട്​സ്​ആപ്​ ഗ്രൂപ്പിൽ പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വിദ്യാർഥികൾ ദൃശ്യങ്ങൾ പകർത്തിയെന്ന് അറിഞ്ഞതോടെ ഇയാൾ വർക്കല സ്‌റ്റേഷനിലിറങ്ങിയതായി പെൺകുട്ടികൾ പറഞ്ഞു. ഇവരുടെ സുഹൃത്ത് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതോടെയാണ്​ റെയിൽവേ പൊലീസിന്‍റെ ശ്രദ്ധയിൽപെട്ടത്​. 

Tags:    
News Summary - man who exposed himself to female students in the train was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.