വനിത ഡോക്ടറെ അസഭ്യം പറഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ

തൃപ്പൂണിത്തുറ: വനിത ഡോക്ടറെ അസഭ്യം പറഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. കുരീക്കാട് പള്ളിത്തോട് മലയിൽ അനിൽകുമാറിനെയാണു (42) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.

നടുവിനു പരിക്കു പറ്റിയത് മൂലം ഇന്നലെ രാവിലെ താലൂക് ആശുപത്രിയിൽ എത്തിയതായിരുന്നു പ്രതി. ക്യൂവിൽ നിൽക്കാതെ മുൻപോട്ട് വന്ന പ്രതിയോട് ക്യൂവിൽ നിൽക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. ഇതോടെ പ്രതി മാറി നിന്ന് അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി.

ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

Tags:    
News Summary - man was arrested in a case of insulting a woman doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.