കൊല്ലപ്പെട്ട സുധനും പിടിയിലായ രതീഷും

അച്​ഛനെ കൊന്നതിൻെറ പക തീർക്കാൻ കാത്തിരുന്നത്​​ കാൽനൂറ്റാണ്ട്​

ആമ്പല്ലൂര്‍: അച്​ഛനെ കൊന്നതിൻെറ പ്രതികാരം തീർക്കാൻ മകൻ കാത്തിരുന്നത്​ കാൽ നുറ്റാണ്ട്​. ചെങ്ങാലൂര്‍ പുളിഞ്ചോട് മഞ്ചേരി വീട്ടില്‍ രാഘവ​െൻറ മകന്‍ സുധനാണ് (54) പ്രതികാരത്തിന്​ ഇരയായത്​. വരന്തരപ്പിള്ളി കീടായി രതീഷ്​ ആണ്​ സുധനെ കൊലപ്പെടുത്തിയത്​.

28 വർഷം മുമ്പ്​ രതീഷിൻെറ അച്​ഛൻ രവിയെ കല്ലുകൊണ്ട്​ ഇടിച്ചുകൊന്ന കേസിലെ പ്രതിയാണ്​ സുധൻ. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിടുകയായിരുന്നു. ഇതിന​ുശേഷം നാട്ടിൽ തന്നെ കഴിഞ്ഞിരുന്ന സുധനെ കൊല്ലുമെന്ന്​ രതീഷ്​ പല തവണ നാട്ടുകാരോട്​ പറഞ്ഞിട്ടുണ്ട്​. ഇത്​ നടപ്പാക്കിയതിൻെറ ഞെട്ടലിലാണ്​ നാട്ടുകാർ.

ചൊവ്വാഴ്​ച വൈകീട്ട്​ ചെങ്ങാലൂര്‍ എടത്തൂട്ടുപാടത്ത് കള്ള് ഷാപ്പില്‍വെച്ചായിരുന്നു കൊലപാതകം. കള്ളു വാങ്ങാന്‍ വരിനിൽക്കുകയായിരുന്ന സുധനെ ഓട്ടോറിക്ഷയില്‍ എത്തിയ രതീഷ് തുരുതുരെ കുത്തുകയായിരുന്നു. കുത്തേറ്റു സുധൻ വീണയുടൻ ഓട്ടോയിൽ രതീഷും രണ്ട്​ കൂട്ടാളികളും സ്ഥലംവിട്ടു.

ഇവരെ പിന്നീട്​ വരന്തരപ്പിള്ളിയിൽ വെച്ച്​ പുതുക്കാട് പൊലീസ് അറസ്​റ്റു ചെയ്തു. സുധൻെറ നെഞ്ചില്‍ ആഴത്തിലുള്ള എട്ടു കുത്തുകളുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് പൊലീസ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.