യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചകേസിൽ യുവാവിന് 12 വർഷം കഠിനതടവ്

തിരുവനന്തപുരം: യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചകേസിൽ യുവാവിന് 12 വർഷം കഠിനതടവും 51,000 രൂപ പിഴയും ശിക്ഷ. പട്ടം, മെഡിക്കൽ കോളജ് ഈന്തിവിള ലൈനിൽ പുതുവൽ വീട്ടിൽ അരുൺ ദേവിനെ(38)യാണ് തിരുവനന്തപുരം അഡീഷനൽ ജില്ല ജഡ്‌ജി എം.പി. ഷിബു ശിക്ഷിച്ചത്.

2017 ഫെബ്രുവരി 23നാണ് കേസിനാസ്‌പദമായ സംഭവം. യുവതിയും കുടുംബവും എറണാകുളം പോയ സമയം കാർ ഡ്രൈവറായെത്തിയ അരുൺ ദേവ് പിന്നീട് നിരന്തരം ഫോണിലൂടെയും നേരിട്ടും യുവതിയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. തുടർന്ന് യുവതി ഭർത്താവിനെയും സഹോദരനെയും വിവരം അറിയിക്കുകയും അവർ പറഞ്ഞു വിലക്കുകയും ചെയ്തു.

ശേഷം 2017 ഫെബ്രുവരി 23ന് യുവാവ് വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. നിലവിളികേട്ട് മക്കളെത്തി നാട്ടുകാരെ അറിയിച്ചപ്പോൾ പ്രതി മതിൽച്ചാടി രക്ഷപ്പെടുകയായിരുന്നു. പൂജപ്പുര പൊലീസ് ഇൻസ്പെക്‌ടറായിരുന്ന പി. ശ്യാംകുമാർ അന്വേഷണം നടത്തി കുറ്റപ്പത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്‌തു.

Tags:    
News Summary - Man sentenced to 12 years in prison for trying to rape woman at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.