മകളെ ബലാത്സംഗം ചെയ്​തയാൾക്ക്​ 10 വർഷം കഠിന തടവും പിഴയും

കൊല്ലം: മകളെ അഞ്ചു വർഷം ബലാത്സംഗം ചെയ്​ത പിതാവിന്​ 10 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കാതിരുന്നാൽ മൂന്നുമാസം കൂടി അധിക കഠിന തടവിനും ശിക്ഷിച്ച് കൊല്ലം ഫസ്​റ്റ്​ അഡീഷനൽ ജില്ല സെഷൻസ്​ കോടതി ജഡ്ജി എൻ. ഹരികുമാർ ഉത്തരവായി. വിഷാദവതിയായി കണ്ട 13 വയസ്സുകാരിയെ ക്ലാസ്​ അധ്യാപിക കൗൺസിലിങ്ങിനായി അയച്ചപ്പോഴാണ് ബലാത്സംഗ വിവരം പറഞ്ഞത്.

സ്​കൂൾ പ്രിൻസിപ്പൽ കുന്നിക്കോട് പൊലീസ്​ സ്​റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ്​ കേസെടുത്തത്​. സ്​ഥിരം മദ്യപാനിയായ പ്രതി വീട്ടിലെല്ലാവരെയും പതിവായി ദേഹോപദ്രവം ഏൽപിച്ചിരുന്നു. കുട്ടിക്ക് ബാല്യകാലം മുതൽ പിതാവിനെ ഭയമായിരുന്നു.

മദ്യപിച്ചുവന്ന് ഉപദ്രവിക്കുന്നതു കൊണ്ടാണ് കുട്ടിക്ക് പിതാവിനെ പേടിയെന്നായിരുന്നു ബന്ധുക്കളും അയൽവാസികളും കരുതിയിരുന്നത്. ബാലിക മൂന്നാം ക്ലാസിൽ പഠിച്ചിരുന്ന 2012 മുതൽ ലൈംഗികമായി ശല്യം ചെയ്യുമായിരുന്ന പ്രതി, ആറാം ക്ലാസിലായിരുന്ന 2015 മുതൽ 2017 ആഗസ്​റ്റ്​ വരെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയിരുന്നതായാണ്​ കേസ്​.

12 സാക്ഷികളെയും 14 രേഖകളും േപ്രാസിക്യൂഷൻ ഹാജരാക്കി. േപ്രാസിക്യൂഷനുവേണ്ടി സ്​പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ ജി. സുഹോത്രൻ ഹാജരായി. 

Tags:    
News Summary - Man sentenced to 10 years in jail for raping daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.