ശല്യം ചെയ്തവരെ യുവതി ചെരിപ്പൂരി അടിച്ചു; ഭർത്താവിനെ കൊന്ന് പ്രതികാരം

ബംഗൂളൂരു: തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നവരെ ചെരിപ്പൂരി അടിച്ച യുവതിയുടെ ഭർത്താവിനെ കൊലപ്പെടുത്തി. യെലഹങ്കയിലെ കൊണ്ടപ്പ ലേഔട്ടിലെ താമസക്കാരൻ 33കാരനായ ചന്ദ്രശേഖർ ആണ് കൊല്ലപ്പെട്ടത്.

ഇദ്ദേഹത്തിന്‍റെ ഭാര്യയോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. ആന്ധ്രാ പ്രദേശിലെ ഹിന്ദുപൂർ സ്വദേശിയായ ചന്ദ്രശേഖറും ഭാര്യ ശ്വേതയും ആറു മാസം മുമ്പാണ് ബംഗളൂരുവിലെത്തിയത്.

ഹിന്ദുപൂരിൽ താമസിക്കവെ, ഒരു സംഘം തന്നെ സ്ഥിരിമായി ശല്യം ചെയ്യുന്നതായി ശ്വേത പരാതി നൽകിയിരുന്നു. തുടർന്ന് ചർച്ച നടത്തി സംഭവം ഒത്തുതീർപ്പാക്കിയിരുന്നു. സംഘത്തെ ചെരിപ്പ് കൊണ്ട് അടിക്കാൻ യുവതിയോട് പൊലീസ് ആവശ്യപ്പെടുകയും യുവതി അപ്രകാരം ചെയ്യുകയും ചെയ്തിരുന്നു.

ഈ സംഭത്തിനു ശേഷമാണ് ദമ്പതികൾ ബംഗളൂരുവിലെത്തിയത്. ഇതിലെ പ്രതികാരമായാണ് യുവതിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് പറയുന്നത്. വീടിന്‍റെ ടെറസിൽ നിൽക്കവെയാണ് ചന്ദ്രശേഖറിനെ കൊലപ്പെടുത്തിയത്.

Tags:    
News Summary - Man murdered for revenge after wife thrashes her molesters with sandals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.