Posted On
date_range Updated On
date_range വയനാട്ടിൽ കടന്നൽ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു; 15 പേർക്ക് പരിക്ക്
വയനാട്: വയനാട് പൊഴുതനയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. കാവണ അച്ചൂർ കളരിവീട് കുന്ന് കളത്തിങ്കൽ വീട്ടിൽ ടി. ബീരാൻ കുട്ടി (65) ആണ് മരിച്ചത്.
പൊഴുതന അച്ചൂരിൽ വായനാം കുന്ന് കോളനി പ്രദേശത്തു തൊഴിലുറപ്പ് പണിയെടുക്കുന്ന തൊഴിലാളികളെ കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു.
15 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. 12 പേരെ തരിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും രണ്ട് പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും ഒരാളെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.