സുരേഷ് കുമാർ

പാമ്പ് കടിയേറ്റയാൾ ചികിത്സക്കിടെ മരിച്ചു

അരൂർ (ആലപ്പുഴ): പാമ്പ് കടിയേറ്റയാൾ ചികിത്സക്കിടെ മരിച്ചു. അരൂർ തുണ്ടത്തിൽ സുരേഷ് കുമാർ (50) ആണ് മരിച്ചത്.

കഴിഞ്ഞ 24ന് അരൂർ ചെറുവള്ളി ക്ഷേത്രത്തിന് സമീപം വച്ചാണ് സുരേഷിനെ അണലി കടിച്ചത്. ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇവിടെ ഡയാലിസിസിന് വിധേയനാകവെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പരേതരായ പൊന്നപ്പൻ -സരോജിനി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: വാസുദേവൻ, സതീശൻ, രമാദേവി, അനിൽകുമാർ, രാജേഷ് കുമാർ, മനോജ് കുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.


Tags:    
News Summary - Man dies of snakebite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.