???????

പ്ലംബിങ്​ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ്​ യുവാവ്​ മരിച്ചു

ചെങ്ങന്നൂർ: നിർമാണത്തിലുള്ള വീടി​​െൻറ പ്ലംബിങ്​ ജോലിക്കിടെ വൈദ്യുതാഘാതമേറ്റു മരിച്ചു. ചെങ്ങന്നൂർ ചെറിയനാട് ചെറുവല്ലൂർ മണ്ണാറേത്ത് വീട്ടി-കുഞ്ഞമ്മ ദമ്പതികളുടെ മകൻ എം.സി. ഡെനീഷ് (37) ആണ് മരിച്ചത്. ബുധനാഴ്​ച രാവിലെ 11ഓടുകൂടി ആലാ പെണ്ണുക്കര ക്ഷേത്രത്തിനു സമീപം പുതുതായി നിർമിക്കുന്ന ബഹുനിലവീടി​​െൻറ പ്ലംബിങ്​ ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അപകടം. 

ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ഭിത്തി തുളക്കുമ്പോൾ മറുവശത്തുകൂടി വലിച്ചിരുന്ന വയർ മുറിഞ്ഞാണ് വൈദ്യുതാഘാതമേറ്റത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുവർഷത്തിലേറെക്കാലം ഗൾഫിലായിരുന്ന ഡെനീഷ് നാട്ടിൽ മടങ്ങിയെത്തിയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഭാര്യ: പന്തളം കുളനട ഉള്ളന്നൂർ സ്വദേശിനി ശ്യാമാ ഡെനീഷ്. 

മക്കൾ: ഡിയോൺ, ഡിയ. സഹോദരങ്ങൾ: ഡെയ്സി, ഡേർലി, ഡെയി നീസ്, ഡെജീഷ്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്​റ്റ്​മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്​കാരം വെള്ളിയാഴ്ച നടക്കും. ചെങ്ങന്നൂർ പൊലീസ് തുടർനടപടി സ്വീകരിച്ചു.
 

Tags:    
News Summary - man died by electric shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.