തോമസ്
Posted On
date_range Updated On
date_range കശുവണ്ടി ശേഖരിക്കുന്നതിനിടെ കടന്നൽകുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
കേളകം: കണ്ണൂർ കേളകത്ത് കശുവണ്ടി ശേഖരിക്കുന്നതിനിടെ ഗൃഹനാഥൻ കടന്നൽകുത്തേറ്റു മരിച്ചു. കേളകം ഇല്ലിമുക്കിലെ ചന്ദ്രേടത്ത് തോമസ് (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
വീടിനോട് ചേർന്ന കൃഷിയിടത്തിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് തോമസിന് കടന്നൽകുത്തേറ്റത്. ഉടൻ ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ജാൻസി. മക്കൾ: ഡിവിന, ഡെൽവിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.