Posted On
date_range Updated On
date_range ഐസകിന്‍റെ ചിത്രം മോർഫ് ചെയ്തതിനെതിരെ സൈബർ സെല്ലിൽ പരാതി
കോട്ടയം: ധനകാര്യമന്ത്രി തോമസ്െഎസക് മകൾക്കും മരുമകനുമൊപ്പം നിൽക്കുന്ന ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ സൈബർ സെല്ലിൽ പരാതി. കോഴിക്കോട് സ്വദേശി അജിത്താണ് പരാതി നൽകിയത്.
നേരത്തെ കാവി പോരാളി എന്ന ഫേസ്ബുക് പേജിലാണ് മോർഫ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തത്. ഐസക്കിനോടൊപ്പം നിൽക്കുന്ന മകൾക്കും മരുമകനും പകരം രാഹുൽ പശുപാലന്‍റെയും ഭാര്യ രശ്മി നായരുടെയും ചിത്രമാണ് കൃത്രിമമായി ചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.