Representational image
കണ്ണൂര്‍: മാഹിയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ .മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് (32)നെ ആണ് ആർ.പി.എഫ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 16 ന് മാഹിക്കും തലശ്ശേരിക്കും ഇടയില്‍ െവച്ചായിരുന്നു വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ സി8 കോച്ചിലെ ജനല്‍ ചില്ലുകള്‍ പൊട്ടി. ചില്ലുകള്‍ അകത്തേക്ക് തെറിച്ചതായാണ് യാത്രക്കാര്‍ പറഞ്ഞത്. പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി. ഇയാളെ ആർ.പി.എഫ് വിശദമായി ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.