Posted On
date_range Updated On
date_range മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ മാല തട്ടിയെടുത്തയാൾ പിടിയിൽ
തൊടുപുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയുടെ മാല കവർന്ന കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് രാമനാഥപുരം സ്ട്രീറ്റിൽ കാർത്തിക് രാജ്(30) ആണ് പിടിയിലായത്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ അഞ്ചിന് പെൺകുട്ടിയെ നേരിൽ കാണാൻ തൊടുപുഴയിലെ ജോലി സ്ഥലത്തെത്തിയ കാർത്തിക് ഒരുമിച്ചു ഭക്ഷണം കഴിച്ച ശേഷം ഇട്ടുനോക്കാനെന്ന പേരിൽ രണ്ടു പവന്റെ മാല കൈക്കലാക്കി.
തുടർന്ന് വസ്ത്രമെടുക്കാനെന്ന പേരിൽ യുവതിയെയും കൊണ്ട് ടെക്സ്റ്റൈൽസിൽ കയറിയ ശേഷം മുങ്ങുകയായിരുന്നു. ഇയാൾ സമാനമായി നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.