മന്ത്രിയുടെ പി.എ ചമഞ്ഞ് ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ

മുളങ്കുന്നത്തുകാവ് (തൃശൂർ): മന്ത്രിയുടെ പി.എ ചമഞ്ഞ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ. പെരുമ്പിലാവ് വയറൻമരുതയിൽ അയ്യൂബ് ഖാനാണ്​ (60) പിടിയിലായത്​.

ആശുപത്രി സൂപ്രണ്ടി​െൻറ ഓഫിസിൽ ശനിയാഴ്ച രാവിലെ 11.30നാണ്​ സംഭവം. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീ​െൻറ പി.എയെന്ന് പരിചയപ്പെടുത്തി മെഡിക്കൽ കോളജ് സൂപ്രണ്ടി​െൻറ ഓഫിസിൽ എത്തിയ പ്രതിയെ ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.

ആൾമാറാട്ട കുറ്റം ചുമത്തി മെഡിക്കല്‍ കോളജ് പൊലീസ് അറസ്​റ്റ്​ ചെയ്ത ​്പ്രതിയെ ജാമ്യത്തിൽ വിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.